
ഇന്ത്യൻ പ്രീമിയർ ലീഗ് 18-ാം പതിപ്പിൽ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ഐപിഎൽ സീസണിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. ഇത് രണ്ടാമതാണ് രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ പരാജയപ്പെടുന്നത്.
മുമ്പ് 2009-2010 സീസണിൽ ഷെയ്ൻ വോണിന്റെ ടീം അഞ്ച് തുടർമത്സരങ്ങളിൽ തോൽവി അറിഞ്ഞു. എന്നാൽ അന്ന് രണ്ട് സീസണുകളിലായാണ് രാജസ്ഥാൻ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ടത്. 2009 ഐപിഎൽ സീസണിന്റെ അവസാന രണ്ട് മത്സരങ്ങളിൽ രാജസ്ഥാൻ പരാജയപ്പെട്ടു. പിന്നാലെ 2010 സീസൺ ആദ്യ മൂന്ന് മത്സരങ്ങളിലും രാജസ്ഥാന് തോൽവിയായിരുന്നു ഫലം.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 11 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. 70 റൺസെടുത്ത വിരാട് കോഹ്‍ലിയും 50 റൺസെടുത്ത ധ്രുവ് ജുറേലുമാണ് റോയൽ ചലഞ്ചേഴ്സിന് മികച്ച സ്കോർ നേടി നൽകിയത്.
മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനെ സാധിച്ചുള്ളു. 19 പന്തിൽ 49 റൺസെടുത്ത ധ്രുവ് ജുറേലും 34 പന്തിൽ 47 റൺസെടുത്ത ധ്രുവ് ജുറേലും രാജസ്ഥാനായി തിളങ്ങി. എന്നാൽ നാല് വിക്കറ്റ് വീഴ്ത്തി ജോഷ് ഹേസൽവുഡ് നന്നായി പന്തെറിഞ്ഞത് മത്സരം റോയൽ ചലഞ്ചേഴ്സിന് അനുകൂലമാക്കി.
Content Highlights: A fifth consecutive loss for Rajasthan Royals since 2009-10