
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡിവാള്‍ഡ് ബ്രേവിസിന്റെ വെടിക്കെട്ട് പ്രകടനം. പരിക്കേറ്റ ഗുര്‍ജപ്‌നീത് സിങിന് പകരം ചെന്നൈ ടീമിലെത്തിച്ച ദക്ഷിണാഫ്രിക്കയുടെ യുവബാറ്റര്‍ അരങ്ങേറ്റ മത്സരത്തിൽ തന്നെ വരവറിയിച്ചു. 25 പന്തിൽ നാല് സിക്സറുകളും ഒരു ഫോറും അടക്കം 42 റൺസ് നേടി പുറത്തായി.
THE NO LOOK SIXES OF DEWALD BREVIS.
— Mufaddal Vohra (@mufaddal_vohra) April 25, 2025
- 3 sixes in an over Vs Kamindu. 🤯 pic.twitter.com/jml5yCGoPo
മുംബൈ ഇന്ത്യന്‍സിനായി മുന്‍ സീസണില്‍ ബ്രേവിസ് കളിച്ചിട്ടുണ്ട്. 2022-24 സീസണുകളിലായിരുന്നു ഡെവാള്‍ഡ് ബ്രേവിസ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നത്. 10 മത്സരങ്ങളാണ് ഫ്രാഞ്ചൈസിക്കായി താരം കളിച്ചത്. 230 റണ്‍സ് നേടിയ താരത്തിന്റെ ശരാശരി 23 ആണ്. 49 റണ്‍സ് ആയിരുന്നു ടോപ് സ്‌കോര്‍.
ബ്രേവിസിനെ കൂടാതെ ആയുഷ് മാത്രയും ചെന്നൈ നിരയിൽ തിളങ്ങി. 19 പന്തിൽ 30 റൺസാണ് ആയുഷ് നേടിയത്. നിലവിൽ 16 ഓവർ പിന്നിടുമ്പോൾ 119 റൺസിന് ആറ് എന്ന നിലയിലാണ് ചെന്നൈ. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ പോരാടുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.
Content Highlights: Dewald Brevis first inning with CSK