ഭീകരാക്രമണത്തിൽ ഇരയായവർക്ക് ആദരമർപ്പിക്കെ നിർത്താതെ സംസാരം; ഹാർ​ദിക്ക് അനാദരവ് കാട്ടിയെന്ന് വിമർശനം

മത്സരത്തിന് മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് മത്സരം തുടങ്ങിയത്.

dot image

കശ്മീരിലെ പഹൽ​ഗാമിൽ ഭീകരാക്രമണത്തിൽ ഇരയായവർക്ക് ആദരമർപ്പിച്ച് ഐപിഎൽ മത്സരത്തിന് മുന്നോടിയായി നടന്ന മൗനമാചരണത്തിൽ ഹാർദിക് പാണ്ഡ്യ അനാദരവ് കാട്ടിയെന്ന് ആരോപണം. മറ്റുള്ളവർ മൗനമായി ആദരമർപ്പിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് നായകൻ ഹർ​ദിക് പാണ്ഡ്യ അതൊന്നും ശ്രദ്ധിക്കാതെ അടുത്തു നിന്ന സഹ താരത്തോട് ചിരിച്ചു സംസാരിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തു വന്നതോടെ മുംബൈ ക്യാപ്റ്റനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.

ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരമർപ്പിക്കുമ്പോൾ അതു ​ഗൗനിക്കാതെ സംസാരം തുടർന്ന ഹർദികിന്റെ പ്രവൃത്തി അപമാനകരമാണെന്നു ഒരു വിഭാ​ഗം ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മത്സരത്തിൽ താരങ്ങൾ കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളത്തിലെത്തിയത്.

മത്സരത്തിന് മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് മത്സരം തുടങ്ങിയത്. ടോസിനു പിന്നാലെ ആക്രമണത്തെ ഇരു ക്യാപ്റ്റൻമാർ അപലപിച്ചു. ആക്രമണത്തിൽ ജീവൻ നഷ്ടമായർക്ക് ആ​ദരമർപ്പിക്കുകയും ചെയ്തു. മത്സരത്തിനു മുന്നോടിയായുള്ള വെടിക്കെട്ട്, ചിയർ ​ഗേൾസിന്റെ നൃത്തം, സം​ഗീതം, ഡിജെ എന്നിവയെല്ലാം ഒഴിവാക്കിയിരുന്നു.

Content Highlights: Hardik Pandya trolled for ‘talking’ during Pahalgam victims tribute

dot image
To advertise here,contact us
dot image