'RR നന്നായി കളിച്ചു, പക്ഷേ ഈ രണ്ട് പോയിന്റ് RCBയ്ക്ക് നിർണായകമായിരുന്നു': വിരാട് കോഹ്‍ലി

'രണ്ടാം പകുതിയിൽ മഞ്ഞുവീഴ്ച ​ഗുണം ചെയ്തു'

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മികച്ച പ്രകടനത്തിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് സൂപ്പർതാരം വിരാട് കോഹ്‍ലി. 'മത്സരം വിജയിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഒരു ബാറ്റിങ് യൂണിറ്റെന്ന നിലയിൽ ഞങ്ങൾ മികച്ച സ്കോർ നേടാൻ നന്നായി ശ്രമിച്ചിരുന്നു. രണ്ടാം പകുതിയിൽ മഞ്ഞുവീഴ്ച ​ഗുണം ചെയ്തു. രാജസ്ഥാൻ റോയൽസ് നന്നായി കളിച്ചിരുന്നു. പക്ഷേ ‍ഞങ്ങൾക്ക് ഈ രണ്ട് പോയിന്റ് നേടേണ്ടത് നിർണായകമായിരുന്നു.' മത്സരശേഷം വിരാട് കോഹ്‍ലി പ്രതികരിച്ചു.

'ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഏറ്റവും വലിയ വെല്ലുവിളി ടോസ് വിജയിക്കുക എന്നതാണ്. അത് മത്സരത്തിൽ ചെറിയ മുൻതൂക്കം നൽകും. ചിന്നസ്വാമിയിൽ മുമ്പ് നടന്ന മത്സരങ്ങളിൽ ഒരു മികച്ച സ്കോറിനായി ആർസിബി പൊരുതുകയായിരുന്നു. എന്നാൽ റോയൽസിനെതിരായ പ്ലാൻ ഒരാൾ അവസാന ഓവർ വരെ ക്രീസിൽ നിൽക്കുകയെന്നതായിരുന്നു. അത് ശരിക്കും ഫലം കണ്ടു.' വിരാട് കോഹ്‍ലി വ്യക്തമാക്കി.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 42 പന്തിൽ 70 റൺസാണ് വിരാട് കോഹ്‍ലി നേടിയത്. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനോട് 11 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനെ സാധിച്ചുള്ളു.

Content Highlights: RR for coming out and playing some good shots, but RCB need two points: Virat Kohli

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us