'ഈ വിജയം വളരെ അത്യാവശ്യമായിരുന്നു, ബൗളർമാർക്ക് അഭിനന്ദനങ്ങൾ': രജത് പാട്ടിദാർ

ഒടുവിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയിക്കാനുള്ള തന്ത്രം കണ്ടെത്തിയോ എന്നായിരുന്നു രജത് പാട്ടിദാർ നേരിട്ട മറ്റൊരു ചോദ്യം. ആ തന്ത്രം കണ്ടെത്തിയെന്ന് രജത് പാട്ടിദാർ മറുപടി നൽകി.

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് നായകൻ രജത് പാട്ടിദാർ. 'ഈ വിജയം റോയൽ ചലഞ്ചേഴ്സിന് വളരെ അത്യാവശ്യമായിരുന്നു. ഇന്ന് പിച്ചിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നു. രാജസ്ഥാനെ തോൽപ്പിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ബൗളർമാർക്കാണ്. അവർ കാണിച്ച ധൈര്യം അസാധാരണമായിരുന്നു. ബാറ്റർമാർക്കും ക്രെഡിറ്റ് നൽകണം. അവരും നന്നായി ബാറ്റ് ചെയ്തു.' രജത് പാട്ടിദാർ മത്സരശേഷം പ്രതികരിച്ചു.

'രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു റോയൽ ചലഞ്ചേഴ്സിന്റെ ലക്ഷ്യം. വിക്കറ്റുകൾ ലഭിക്കുമ്പോൾ മാത്രമേ എതിരാളിയുടെ റണ്ണൊഴുക്ക് തടയാൻ കഴിയൂ,' പാട്ടിദാർ പറഞ്ഞു.

ഒടുവിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയിക്കാനുള്ള തന്ത്രം കണ്ടെത്തിയോ എന്നായിരുന്നു രജത് പാട്ടിദാർ നേരിട്ട മറ്റൊരു ചോദ്യം. ആ തന്ത്രം കണ്ടെത്തിയെന്ന് രജത് പാട്ടിദാർ മറുപടി നൽകി.

ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ഇതാദ്യമായാണ് സ്വന്തം ​ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരു മത്സരം വിജയിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും ചിന്നസ്വാമിയിൽ ആർസിബി പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു 11 റൺസിനാണ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനെ സാധിച്ചുള്ളു.

Content Highlights: That was a much-needed win, credit goes to bowlers: Rajat Patidar

dot image
To advertise here,contact us
dot image