കൊൽക്കത്തയ്ക്ക് കണക്കുതീർക്കണം; പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കണം; IPL ൽ ഇന്ന് തീപാറും പോരാട്ടം

പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് പോരാട്ടം. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ വൈകിട്ട് 7.30നാണ് മത്സരം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ഇരുവരുടെയും ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് ജയിച്ചിരുന്നു. 111 റണ്‍സ് പ്രതിരോധിച്ചുള്ള ചരിത്ര വിജയമായിരുന്നു അത്. ഇതിന് കണക്കുപ്പറയാനാവും പഞ്ചാബ് ഒരുങ്ങുക.

അതേ സമയം പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. 8 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള പഞ്ചാബ് കിംഗ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള ആറ് മത്സരങ്ങളില്‍ മൂന്ന് ജയങ്ങള്‍ കൂടി കണ്ടെത്തിയാല്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. എന്നാല്‍ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് ഇനിയുള്ള ആറില്‍ അഞ്ചിലും ജയിക്കണം. ആര്‍സിബിയോട് തോറ്റാണ് പഞ്ചാബ് ഈഡന്‍ ഗാര്‍ഡനിലെത്തുന്നത്. കൊല്‍ക്കത്ത അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു.

ഐപിഎല്‍ ബലാബലത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട് കൊല്‍ക്കത്തയ്ക്ക്. ഈഡന്‍ ഗാര്‍ഡനില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത് 13 തവണ. ഇതില്‍ ഒന്‍പതിലും ജയം നിലവിലെ ചാംപ്യന്മാര്‍ക്ക്. ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

കൊല്‍ക്കത്ത: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംഷി, വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, മൊയിന്‍ അലി / റോവ്മാന്‍ പവല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, വൈഭവ് റാണ.

പഞ്ചാബ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍ / വൈശാഖ് വിജയ്കുമാര്‍.

Content Highlights: kolkata knight riders vs punjab kings

dot image
To advertise here,contact us
dot image