രോഹൻ കുന്നുമ്മലിന് വീണ്ടും സെഞ്ച്വറി; ഒമാനെ 76 റൺസിന് തകർത്ത് കേരളം

രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറിയാണ് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച ടോട്ടൽ സമ്മാനിച്ചത്

dot image

ഒമാൻ ചെയർമാൻസ് ഇലവനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കേരളത്തിന് 76 റൺസ് ജയം. കേരളം ഉയർത്തിയ 296 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഒമാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസിന് അവസാനിച്ചു.

രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറിയാണ് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. പരമ്പരയിൽ രോഹന്റെ രണ്ടാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. അസറുദ്ദീൻ 78ഉം റൺസെടുത്തു.

ഒമാന്റെ മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റെടുത്ത ബേസിലാണ് കേരളത്തിന് മുൻ‌തൂക്കം നൽകിയത്. ക്യാപ്റ്റൻ ജതീന്ദർ സിങ് മാത്രമാണ് ഒമാൻ നിരയിൽ ഫോം കണ്ടെത്തിയത്. ജതീന്ദർ സിങ് 60 റൺസ് നേടിയും മുജീബൂർ അലി 40 റൺസ് നേടിയും സുഫ്യാൻ മെഹ്മൂദ് 49 റൺസ് നേടിയും ഭേദപ്പെട്ട പ്രകടനം നടത്തി. ജയത്തോടെ പരമ്പരയിൽ കേരളം 2-1 ന് മുന്നിലായി. ആദ്യ മത്സരം കേരളവും രണ്ടാം മത്സരം ഒമാനും ജയിച്ചിരുന്നു. ഏപ്രിൽ 27 നാണ് അവസാന മത്സരം.

Content Highlights: rohan kunnummal scores second century as kerala beat oman

dot image
To advertise here,contact us
dot image