ചിന്നസ്വാമിയിലെ രാഹുലിന്‍റെ 'കാന്താര' സെലിബ്രേഷന് ഡൽഹിയിൽ ഇന്ന് കോഹ്‌ലി മറുപടി നൽകും; ആകാശ് ചോപ്ര

'കളി നടക്കുന്നത് ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണെങ്കിലും ഇവിടുത്തെ രാജാവ് കോഹ്‌ലിയാണ്'

dot image

ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കും ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരു പോരാട്ടമെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ വീഴ്ത്തിയശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുല്‍ നടത്തിയ 'കാന്താര' സെലിബ്രേഷന് ഇന്ന് വിരാട് കോഹ്ലി കണക്കു ചോദിക്കാതിരിക്കില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

കളി നടക്കുന്നത് ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണെങ്കിലും ഇവിടുത്തെ രാജാവ് കോഹ്‌ലിയാണ്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഒരുപാട് യുദ്ധങ്ങൾ ജയിച്ചവനാണ് കോഹ്‌ലി. ആ മനോഭവാത്തോടെയാവും ഇന്ന് അയാൾ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇറങ്ങുക. കെ എല്‍ രാഹുല്‍ ചിന്നസ്വാമിയില്‍ ചെയ്തതിനോടുള്ള കണക്കു തീര്‍ക്കുക എന്നതും അയാളുടെ ലക്ഷ്യമാണ്, ചോപ്ര കൂട്ടിച്ചേർത്തു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയ റണ്‍ നേടിയ ശേഷം ഡല്‍ഹി താരം കെ എല്‍ രാഹുല്‍ നെഞ്ചിലിടിച്ച് ഗ്രൗണ്ടിൽ ബാറ്റ് കൊണ്ട് ഒരു വട്ടം വരച്ചിരുന്നു. മത്സര ശേഷം കാന്താരയില്‍ നായകനായ റിഷഭ് ഷെട്ടി ചെയ്യുന്ന രംഗമാണ് താൻ അനുകരിച്ചതെന്നും രാഹുൽ പറഞ്ഞിരുന്നു. ചിന്നസ്വാമിയില്‍ രാഹുല്‍ പുറത്തെടുത്ത ആവേശപ്രകടനത്തിനുള്ള മറുപടി ഇന്ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വിരാട് കോഹ്‌ലി നല്‍കുമെന്നാണ് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഡൽഹിക്കെതിരായ മത്സരത്തിൽ ആറ് വിക്കറ്റിനാണ് ആർസിബി തോറ്റിരുന്നത്. കെ എൽ രാഹുൽ 93 റൺസുമായി ഡൽഹിക്ക് വേണ്ടി തിളങ്ങിയപ്പോൾ കോഹ്‌ലിക്ക് നേടാനായത് 22 റൺസായിരുന്നു. പോയിന്റ് ടേബിളിൽ 12 പോയിന്റുകളാണ് ഇരുവർക്കുമുള്ളത്. നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ ഡൽഹി രണ്ടാം സ്ഥാനത്തും ആർസിബി മൂന്നാം സ്ഥാനത്തുമാണ്.

Content Highlights: Kohli will respond to Rahul's 'Kantara' celebration at Chinnaswamy in Delhi today: Aakash Chopra

dot image
To advertise here,contact us
dot image