തുടർച്ചയായ രണ്ട് സിക്‌സറുകൾ പറത്തി രോഹിത്; തൊട്ടടുത്ത പന്തിൽ വിക്കറ്റെടുത്ത് അതിവേഗ പേസറുടെ മറുപടി;VIDEO

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം

dot image

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. നിലവിൽ പത്തോവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് പിന്നിട്ടു. ഓപ്പണർ റയാൻ റിക്കൽട്ടൺ 32 പന്തിൽ 58 റൺസ് നേടി. നാല് സിക്‌സറും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഒടുവിൽ ദിഗ്‌വേഷ് രാതിയുടെ പന്തിൽ താരം പുറത്തായി.

അതേ സമയം ബിഗ് ഹിറ്റുകളുമായി രോഹിത് തനത് ശൈലിയിൽ തുടങ്ങിയെങ്കിലും എളുപ്പത്തിൽ പുറത്തായി. 5 പന്തിൽ 12 റൺസാണ് സമ്പാദ്യം. പരിക്കുമറി ലഖ്‌നൗ സൂപ്പർ ജയൻറ്സ് നിരയിൽ തിരിച്ചെത്തിയ മായങ്ക് യാദവിനെ തുടർച്ചയായ രണ്ട് പന്തുകളിൽ സിക്സർ പറത്തിയ താരം എന്നാൽ തൊട്ടടുത്ത പന്തിൽ പ്രിൻസ് യാദവിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു.

അതേ സമയം 10 പോയിന്റ് വീതമുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസും പോയിന്റ് പട്ടികയിൽ അഞ്ചും ആറും സ്ഥാനത്താണ്. ജയത്തോടെ പ്ളേ ഓഫ് സാധ്യത നിലനിർത്താനാണ് ഇരുടീമുകളുടെയും ശ്രമം.

Content Highlights: Rohit hits two consecutive sixes; the fast pacer responds by taking a wicket on the next ball

dot image
To advertise here,contact us
dot image