സായിയെ ആദ്യം ഇന്ന് സൂര്യ മറികടന്നു, സൂര്യയെ കോഹ്‌ലിയും; ആവേശം കൂട്ടി IPL ഓറഞ്ച് ക്യാപ് പോരാട്ടം

റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയിൽ സൂര്യകുമാർ യാദവിനെ മറികടന്ന് വിരാട് കോഹ്‌ലി

dot image

റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയിൽ സൂര്യകുമാർ യാദവിനെ മറികടന്ന് വിരാട് കോഹ്‌ലി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആർസിബിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ താരം അർധ സെഞ്ച്വറി തികക്കുകയും സൂര്യകുമാറിന്റെ 10 മത്സരങ്ങളിൽ നിന്ന് 427 എന്ന നേട്ടം മറികടക്കുകയും ചെയ്തു.

അതേ സമയം ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിലായിരുന്നു സൂര്യകുമാർ യാദവ് അത് വരെ റൺ വേട്ടയിൽ ഒന്നാമതുണ്ടായിരുന്ന സായ് സുദർശനെ മറികടന്നത്. മത്സരത്തിൽ സൂര്യകുമാർ അർധ സെഞ്ച്വറി നേടുകയും മുംബൈ വിജയിക്കുകയും ചെയ്തിരുന്നു. നിലവിൽ ഇവർ മൂന്ന് പേരെയും കൂടാതെ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നിക്കോളാസ് പൂരനും മിച്ചൽ മാർഷുമാണ് ആദ്യ അഞ്ചിലുള്ളത്.

Content Highlights:

dot image
To advertise here,contact us
dot image