
രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി ഗുജറാത്ത് ടൈറ്റൻസിനെതിരെ സംഹാര താണ്ഡവമാടിയപ്പോൾ തകർന്നടിഞ്ഞത് അഫ്ഗാൻ പേസർ കരിം ജനാതിന്റെ അരങ്ങേറ്റ സ്വപ്നങ്ങൾ കൂടിയായിരുന്നു. രാജസ്ഥാൻ ഇന്നിങ്സിന്റെ പത്താം ഓവർ എറിയാനെത്തിയ കരീമിന്റെ ഓവറിൽ മുപ്പത് റൺസാണ് വൈഭവ് അടിച്ചെടുത്തത്.
അതേ സമയം വൈഭവ് 35 പന്തിൽ താരം സെഞ്ച്വറി പൂർത്തിയാക്കി. 17 പന്തിലായിരുന്നു താരം അർധ സെഞ്ച്വറി തികച്ചിരുന്നത്. പിന്നീടുള്ള 18 പന്തിൽ അടുത്ത 50 റൺസ് കൂടി നേടി. 11 സിക്‌സറും ഏഴ് ഫോറുകളും അടിച്ച ഇന്നിങ്‌സ് ഒടുവിൽ 101 റൺസിൽ അവസാനിച്ചു.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 50 പന്തിൽ നാല് സിക്‌സറും അഞ്ചുഫോറുകളും അടക്കം 84 റൺസ് നേടി.ജോസ് ബട്ട്ലർ 26 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസ് നേടി. സായ് സുദർശൻ 30 പന്തിൽ 39 റൺസ് നേടി.ടീം ടോട്ടൽ 209 ൽ എത്തുകയും ചെയ്തു. നിലവിൽ പോയിന്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തും രാജസ്ഥാൻ ഒമ്പതാം സ്ഥാനത്തുമാണ്.
Content Highlights: