ഗില്ലിന്റെ ആവനാഴിയിലെ പുതിയ അസ്ത്രം; ആരാണ് GT ക്കായി അരങ്ങേറുന്ന കരിം ജനാത്?

ടൈറ്റന്‍സില്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ കരീം ജനാത് അരങ്ങേറ്റം കുറിക്കുകയാണ്.

dot image

രാജസ്ഥാൻ റോയൽസിനെതിരായ ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരം ജയ്പൂരിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ഗുജറാത്താണ് ആദ്യം ബാറ്റ് ചെയ്യുന്നത്. പത്തോവർ പിന്നിടുമ്പോൾ മികച്ച നിലയിലാണ് ഗുജറാത്ത്. അർധ സെഞ്ച്വറിയുമായി ശുഭ്മാൻ ഗില്ലും 35 റൺസുമായി സെ സുദർശനും സ്കോർ 100 കടത്തിയിട്ടുണ്ട്.

അതേ സമയം രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. പേസര്‍മാരായ ഫറൂഖിക്ക് പകരം സ്‌പിന്നര്‍ തീക്ഷണയും തുഷാറിന് പകരം യുധ്‌വീറും ഇലവനില്‍ കളിക്കുന്നു. അതേസമയം ടൈറ്റന്‍സില്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ കരീം ജനാത് അരങ്ങേറ്റം കുറിക്കുകയാണ്.

ഓൾറൗണ്ട് കഴിവുകൾക്ക് പേരുകേട്ട ഒരു പ്രതിഭാധനനായ അഫ്ഗാൻ ക്രിക്കറ്റ് കളിക്കാരനാണ് കരിം ജനാത്. വലംകൈയ്യൻ ബാറ്റ്സ്മാനും വലംകൈയ്യൻ മീഡിയം-ഫാസ്റ്റ് ബൗളറുമാണ് അദ്ദേഹം. 1998 ഓഗസ്റ്റ് 11 ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനിച്ച അദ്ദേഹം 2016 ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ദേശീയ ടീമിന്റെ ഒരു പ്രധാന ഭാഗമാണ്.

ടി20 യിൽ ജനത് 67 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നാല് അർധ സെഞ്ച്വറികളുൾപ്പെടെ 17.71 ശരാശരിയിൽ അഫ്ഗാനായി 691 റൺസ് നേടിയിട്ടുണ്ട്. 27.14 ശരാശരിയിൽ 42 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അഫ്ഗാനായി രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും കളിച്ചു, ലങ്കൻ പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്.

Content Highlights:

dot image
To advertise here,contact us
dot image