RCB യുടെ ചേസിങ് മാസ്റ്റർ കോഹ്‌ലിയെ പിന്തള്ളി ഗുജറാത്തിന്റെ റൺ മെഷീൻ സായ്; റൺവേട്ടയിൽ ഒന്നാമത്

മത്സരം തുടങ്ങുന്നതിന് മുമ്പ് പത്ത് മത്സരങ്ങളിൽ 63 റൺസ് ശരാശരിയിൽ 443 റൺസുമായി കോഹ്‌ലിയായിരുന്നു ഒന്നാമത്.

dot image

റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ പിന്തള്ളി സായ് സുദർശൻ. രാജസ്ഥാൻ റോയല്സിനെതിരെയുള്ള മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ താരം 26 റൺസ് കൂടി ചേർത്തതോടെയാണ് പട്ടികയിൽ ഒന്നാമനായത്. മത്സരം തുടങ്ങുന്നതിന് മുമ്പ് പത്ത് മത്സരങ്ങളിൽ 63 റൺസ് ശരാശരിയിൽ 443 റൺസുമായി കോഹ്‌ലിയായിരുന്നു ഒന്നാമത്. നിലവിൽ ഇവരെ കൂടാതെ സൂര്യകുമാർ യാദവ്, നിക്കോളാസ് പൂരൻ, മിച്ചൽ മാർഷ് എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.

അതേ സമയം മത്സരത്തിൽ 5 ഓവർ പിന്നിടുമ്പോൾ 48 റൺസിന് പൂജ്യം എന്ന നിലയിലാണ് ഗുജറാത്ത് ടൈറ്റൻസ്. സായ് 26 റൺസുമായും ശുഭ്മാൻ ഗിൽ 24 റൺസുമായും ക്രീസിലുണ്ട്. നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തും രാജസ്ഥാൻ ഒമ്പതാം സ്ഥാനത്തുമാണ്.

Content Highlights: Gujarat's run machine Sai surpasses RCB's chasing master Kohli; tops the list of run-scorers

dot image
To advertise here,contact us
dot image