'ബാറ്റിങ് പ്രയാസമായിരുന്നു, 10-15 റൺസ് കുറവാണ് DC നേടിയത്': അക്സർ പട്ടേൽ

'ഇന്നലത്തെ മത്സരത്തിൽ ബാറ്റിങ് രണ്ട് രീതിയിലായിരുന്നു. ആദ്യം ബാറ്റിങ്ങിന് ബുദ്ധിമുട്ടി. മഞ്ഞുവീഴ്ച്ച ഉണ്ടായപ്പോൾ ബാറ്റിങ് എളുപ്പമായി. '

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. 'എനിക്ക് തോന്നുന്നത് ഡൽഹി ഒരു 10-15 റൺസ് കുറവായിരുന്നു നേടിയതെന്നാണ്. ഡൽഹിയുടെ ബാറ്റിങ് മികവിൽ മാറ്റമില്ല. പക്ഷേ ഈ പിച്ചിൽ ബാറ്റിങ് പ്രയാസമായിരുന്നു.' അക്സർ പട്ടേൽ മത്സരശേഷം പ്രതികരിച്ചു.

'ഇന്നലത്തെ മത്സരത്തിൽ ബാറ്റിങ് രണ്ട് രീതിയിലായിരുന്നു. ആദ്യം ബാറ്റിങ്ങിന് ബുദ്ധിമുട്ടി. മഞ്ഞുവീഴ്ച്ച ഉണ്ടായപ്പോൾ ബാറ്റിങ് എളുപ്പമായി. അപ്പോൾ ഡൽഹി സ്കോറിങ് വേഗത്തിലാക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഒരു ബാറ്റർ കുറച്ചുകൂടി നേരം കളിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഡൽഹിക്ക് മികച്ച സ്കോറിലെത്താൻ സാധിക്കുമായിരുന്നു. കെ എൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. രാഹുലിന് ഡൽഹിക്കായി മത്സരം ഫിനിഷ് ചെയ്യാൻ സാധിക്കുമെന്ന് കരുതിയതിനാലാണ് അവനെ നാലാം നമ്പറിൽ ഇറക്കിയത്.' അക്സർ വ്യക്തമാക്കി.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി.

Content Highlights: I feel that we were 10-15 runs short: Axar Patel

dot image
To advertise here,contact us
dot image