ഇതാണ് കൂടുതൽ കരുത്തനായ ഹാർദിക് പാണ്ഡ്യ; MI വിജയങ്ങളുടെ നായകൻ

സീസണിൽ മോശമായിരുന്നു മുംബൈയുടെ തുടക്കം. ആദ്യ അഞ്ച് മത്സരങ്ങളിൽ നാലിലും തോൽവി. പക്ഷേ പിന്നീടുള്ള അഞ്ച് മത്സരങ്ങളിലും മുംബൈയുടെ വിജയം

dot image

വെല്ലുവിളികൾ ഹാർദികിന് ഇഷ്ടമാണ്. ആരാധകരോഷമൊക്കെ ഇന്നല്ലെങ്കിൽ നാളെ അവസാനിക്കും. അന്ന് കൂടുതൽ കരുത്തനായ ഒരു ഹാർദിക് പാണ്ഡ്യയെ ആളുകൾ ഇഷ്ടപ്പെടും. കഴിഞ്ഞ ഐപിഎല്ലിന്റെ സമയത്ത് ഹാർദിക് പാണ്ഡ്യയെക്കുറിച്ച് ഇഷാൻ കിഷന്റെ വാക്കുകളാണിത്. ഇഷാൻ പറഞ്ഞത് സംഭവിച്ചു. ഒരു വർഷം പിന്നിടുമ്പോൾ കൂടുതൽ കരുത്തനായ ഹാർദികിനെയാണ് ആരാധകർ കളത്തിൽ കാണുന്നത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ആരാധകരുടെ കൂവലുകളേറ്റ താരം. രോഹിത് ശർമയ്ക്ക് പകരമായി മുംബൈ നായകസ്ഥാനം ഏറ്റെടുത്തതായിരുന്നു കാരണം. രവി ശാസ്ത്രിയെയും സഞ്ജയ് മഞ്ജരേക്കറെയും പോലുള്ള മുൻ താരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരാധകരോഷം അടങ്ങിയില്ല. മുംബൈ ഇന്ത്യൻസിലെ ഡ്രെസ്സിങ് റൂം അന്തരീഷം മോശമായി. ഹാർദികും രോഹിതും പരസ്പരം സംസാരിക്കാറില്ലെന്ന് വരെ റിപ്പോർട്ടുകൾ പുറത്തുവന്നു. സീസണിൽ നാല് ജയങ്ങൾ മാത്രം നേടിയ മുംബൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തായി.

ഒരൊറ്റ മാസത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ട്വന്റി 20 ലോകകപ്പിനായി ഇന്ത്യൻ ടീം അമേരിക്കയിലേക്ക് പറന്നു. ഇന്ത്യൻ മാനേജ്മെന്റിന്റെ ഇടപെടലിൽ ഇരുവരും വീണ്ടും സുഹൃത്തുക്കളായി. ലോകകപ്പിന്റെ കലാശപ്പോരിൽ അവസാന ഓവർ പന്തെറിയാൻ രോഹിത് നി​യോ​ഗിച്ചത് ഹാർദികിനെ തന്നെ. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ചാംപ്യന്മാരായി.

ഒരു വർഷം കടന്നുപോയി. ഇന്ത്യൻ ടി20 ടീമിന് ഇന്ന് സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. രോഹിത് ശർമയുടെ പ്രതാപകാലത്തിന് ഒരൽപ്പം മങ്ങലേറ്റിട്ടുണ്ട്. എങ്കിലും മുംബൈ ഇന്ത്യൻസിൽ സൂര്യയും ഹാർദികും രോഹിത് ശർമയുമെല്ലാം ഒരുമിച്ച് കളിക്കും. ഈ സീസണിലും മോശമായിരുന്നു മുംബൈയുടെ തുടക്കം. ആദ്യ അഞ്ച് മത്സരങ്ങളിൽ നാലിലും തോൽവി. പക്ഷേ പിന്നീടുള്ള അഞ്ച് മത്സരങ്ങളിലും മുംബൈയുടെ വിജയം. ഹാർദിക് പാണ്ഡ്യയെന്ന നായകന് കീഴിൽ. ഇഷാൻ കിഷൻ പറഞ്ഞതുപോലെ കൂടുതൽ കരുത്തനായ ഹാർദിക് പാണ്ഡ്യയുടെ വിജയം.

Content Highlights: From booing to chants, Hardik's year redemption

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us