മുൻ ടീമിനെതിരെ ജോസേട്ടന്റെ വെടിക്കെട്ട്; വിട്ടുകളഞ്ഞതിനുള്ള മറുപടിയെന്ന് ആരാധകർ

കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ താരമായിരുന്ന ബട്‌ലറെ നിലനിർത്താതെ ടീം കൈവിട്ടിരുന്നു

dot image

തന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ വെടിക്കെട്ട് പ്രകടനവുമായി ജോസ് ബട്ട്ലർ. മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ താരം 26 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 50 പന്തിൽ നാല് സിക്‌സറും അഞ്ചുഫോറുകളും അടക്കം 84 റൺസ് നേടി. സായ് സുദർശൻ 30 പന്തിൽ 39 റൺസ് നേടി.ടീം ടോട്ടൽ 209 ൽ എത്തുകയും ചെയ്തു.

നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തും രാജസ്ഥാൻ ഒമ്പതാം സ്ഥാനത്തുമാണ്.

അതേ സമയം കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ താരമായിരുന്ന ബട്‌ലറെ നിലനിർത്താതെ ടീം കൈവിട്ടിരുന്നു. മെഗാ ലേലത്തിൽ ബട്‌ലർക്ക് വേണ്ടി രാജസ്ഥാൻ ശ്രമം നടത്തിയെങ്കിലും തുക ഉയർന്നതോടെ ഗുജറാത്ത് ടൈറ്റൻസിന് വിട്ടുകൊടുത്തു. 15.75 കോടിയാണ് ഗുജറാത്ത് ബട്‌ലര്‍ക്ക് വേണ്ടി മുടക്കിയത്. എന്നാൽ താരം സ്ഥിരതയോടെ ഒട്ടുമിക്ക മത്സരങ്ങളിലും ഗുജറാത്തിന് വേണ്ടി നിറഞ്ഞ് കളിച്ചു. ഇതോടെ ആരാധകരും രാജസ്ഥാൻ മാനേജ്‌മെന്റിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlights: Jose buttler fireworks against his former team; Fans say it's a response to being left out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us