അവസാന ഏകദിനത്തിൽ കേരളത്തിന് തോൽവി; ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

അഞ്ച് വിക്കറ്റിന്‍റെ തോൽവിയാണ് വഴങ്ങിയത്

dot image

ഒമാൻ ചെയർമാൻസ് ഇലവനെതിരെ അവസാന ഏകദിനത്തിൽ കേരളത്തിന് തോൽവി. അഞ്ച് വിക്കറ്റിന്‍റെ തോൽവിയാണ് വഴങ്ങിയത്. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയിലായി. ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറിൽ 233 റൺസിന് ഓൾ ഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഒമാൻ ചെയർമാൻസ് ഇലവൻ ആറ് ഓവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരള ബാറ്റിങ് നിരയിൽ ഷോൺ റോജർ മാത്രമാണ് മികച്ച ഇന്നിങ്സ് കാഴ്ച വച്ചത്. 79 റൺസാണ് ഷോൺ റോജർ നേടിയത്. അക്ഷയ് മനോഹർ 43 റൺസെടുത്തു. ഓപ്പണർമാരായ അഭിഷേക് നായർ 32ഉം രോഹൻ കുന്നുമ്മൽ 28ഉം റൺസുമായും മടങ്ങി. ഒമാന് വേണ്ടി ഷക്കീൽ അഹമ്മദ് നാലും മൊഹമ്മദ് നദീം ആമിർ കലീം എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന് വേണ്ടി മുജീബുർ അലി 68ഉം ഉം മൊഹമ്മദ് നദീം പുറത്താകാതെ 71 റൺസും നേടി. 44ആം ഓവറിൽ ഒമാൻ ചെയർമാൻസ് ഇലവൻ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഷോൺ റോജർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights:oman vs kerala odi cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us