IPL Point Table: ഒന്നാമതായി RCB, പ്ലേ ഓഫ് യോ​ഗ്യതയ്ക്ക് ഒരു ജയം അകലെ

എട്ട് മത്സരങ്ങളിൽ അഞ്ച് ജയം ഉൾപ്പെടെ 10 പോയിന്റുള്ള ​ഗുജറാത്ത് ടൈറ്റൻസ് ആണ് പട്ടികയിൽ രണ്ടാമത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 പോയിന്റ് ടേബിളിൽ ഒന്നാമതായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയതോടെയാണ് റോയൽ ചലഞ്ചേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. 10 മത്സരങ്ങളിൽ നിന്ന് ഏഴ് ജയം ഉൾപ്പെടെ 14 പോയിന്റോടെയാണ് ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

എട്ട് മത്സരങ്ങളിൽ അഞ്ച് ജയം ഉൾപ്പെടെ 10 പോയിന്റുള്ള ​ഗുജറാത്ത് ടൈറ്റൻസ് ആണ് പട്ടികയിൽ രണ്ടാമത്. ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാൽ ​ഗുജറാത്തിന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ സാധിക്കും. 10 മത്സരങ്ങളിൽ നിന്ന് ആറ് ജയം ഉൾപ്പെടെ 12 പോയിന്റുള്ള ​മുംബൈ ഇന്ത്യൻസ് ആണ് മൂന്നാമത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ജയം നേടി 12 പോയിന്റ് സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് നാലാം സ്ഥാനത്തുമുണ്ട്. ഐപിഎൽ പ്രഥമ ഘട്ടം കഴിയുമ്പോൾ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് പ്ലേ ഓഫിൽ കളിക്കാൻ കഴിയുക.

നിലവിൽ അഞ്ചാം സ്ഥാനത്ത് പഞ്ചാബ് കിങ്സും ആറാം സ്ഥാനത്ത് ലഖ്നൗ സൂപ്പർ ജയന്റ്സുമാണുള്ളത്. പഞ്ചാബ് ഒമ്പത് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചു. ഒരു മത്സരം മഴമുടക്കിയതോടെ പഞ്ചാബിന് 11 പോയിന്റാണുള്ളത്. 10 മത്സരങ്ങളിൽ അഞ്ചിൽ വിജയിച്ച ലഖ്നൗ ആറാം സ്ഥാനത്തുണ്ട്.

ഒമ്പത് മത്സരങ്ങളിൽ മൂന്ന് ജയങ്ങൾ വീതമുള്ള കൊൽക്കത്തയും ആറാം സ്ഥാനത്തും സൺറൈസേഴ്സ് ഹൈദരാബാദും ആറ്, ഏഴ് സ്ഥാനങ്ങളിലാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സുമാണ് അവസാന രണ്ട് സ്ഥാനങ്ങളിലുള്ളത്. ഇരുടീമുകളുടെയും പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു.

Content Highlights: RCB now number one in IPL point table

dot image
To advertise here,contact us
dot image