'ഈ സീസണിൽ ഇനി പ്ലേ ഓഫ് പ്രതീക്ഷയില്ല, ഇനി അടുത്ത സീസൺ'; തുറന്ന് പറഞ്ഞ് രാജസ്ഥാൻ പരിശീലകൻ

അവസാനം കളിച്ച അഞ്ച് മത്സരങ്ങളും തോറ്റതോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയത്.

dot image

ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് തുറന്നു പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട്. ഇനിയുള്ള മത്സരങ്ങളിൽ പരാമാവധി ജയിച്ച് ആത്‌മവിശ്വാസം നിലനിർത്തി അടുത്ത സീസണിലേക്ക് ഒരുങ്ങുകയാണ് ഇപ്പോൾ ലക്ഷ്യമെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

അവസാനം കളിച്ച അഞ്ച് മത്സരങ്ങളും തോറ്റതോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയത്. കണക്കുകളില്‍ ഇപ്പോഴും നേരിയ സാധ്യതകളുണ്ടെങ്കിലും പ്ലേ ഓഫ് സ്വപ്നം കാണുന്നില്ലെന്ന് ബോണ്ട് വ്യക്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഹോം മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങും മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുസമ്മതിച്ചത്.

അതേ സമയം ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരം മാത്രം ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള നെറ്റ് റൺ റേറ്റിൽ പിന്നിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് മാത്രമാണ് രാജസ്ഥാന് പിന്നിലുള്ളത്.

Content Highlights: We're probably out of the tournament: rajasthan royals coach Shane Bond

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us