ഒരു ദിവസം 100 ഓവർ, അമ്മ ഉറങ്ങുക മൂന്ന് മണിക്കൂർ, അച്ഛൻ ജോലി ഉപേക്ഷിച്ചു; കഠിനാധ്വാനത്തിന്റെ കഥ പറഞ്ഞ് വൈഭവ്

നേട്ടങ്ങള്‍ക്ക് പിന്നിലെ തന്റെയും കൂടെയുള്ളവരുടെയും കഠിനാധ്വാനത്തിന്റെ കഥ പറയുകയാണ് വൈഭവ്.

dot image

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് ഇന്നലെ എഴുതിയത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.

സെഞ്ചുറിക്ക് പിന്നാലെ ക്രിക്കറ്റ് ലോകമൊന്നടങ്കം വൈഭവിനെ പ്രശംസ കൊണ്ട് മൂടുകയാണ്. ഇപ്പോഴിതാ തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ തന്റെയും കൂടെയുള്ളവരുടെയും കഠിനാധ്വാനത്തിന്റെ കഥ പറയുകയാണ് വൈഭവ്. ഐപിഎല്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് വൈഭവിന്റെ തുറന്നുപറച്ചില്‍.

'ഞാൻ ഇന്ന് എന്താണോ, അതിന് എന്റെ മാതാപിതാക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ വൈഭവ് എനിക്ക് പരിശീലനത്തിന് പോകേണ്ടതിനാൽ അമ്മ മൂന്ന് മണിക്കൂർ മാത്രമേ ഉറങ്ങുമായിരുന്നുള്ളൂവെന്ന് പറഞ്ഞു. അച്ഛൻ തനിക്കുവേണ്ടി ജോലി ഉപേക്ഷിച്ചതും വൈഭവ് പറഞ്ഞു. ഒരു ദിവസം 100 ഓവർ വരെ ബീഹാറിലെ പട്ന ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകൻ മനിഷ് ഓജക്ക് കീഴിൽ പരിശീലിച്ച കഥയും വൈഭവ് കൂട്ടിച്ചേർത്തു.

Content Highlights: vaibhav suryavanshi cricket journey to ipl

dot image
To advertise here,contact us
dot image