'ആളുകൾക്ക് എന്നെ അധികം അറിയില്ല'; ബലോൻ ദ് ഓർ വിജയത്തിന് ശേഷം റോഡ്രി

'എപ്പോഴും നല്ലൊരു മനുഷ്യനാകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.' റോഡ്രി

dot image

ലോക ഫുട്ബോളിലെ മികച്ച താരത്തിനുളള ബലോൻ ദ് ഓർ പുരസ്കാര വിജയത്തിന് ശേഷം പ്രതികരണവുമായി ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി. 'എന്റെ കുടുംബത്തിനും രാജ്യത്തിനുമൊപ്പം ഈ ദിവസം എനിക്ക് ഏറെ സന്തോഷമുള്ളതാണ്. എനിക്ക് സമൂഹമാധ്യമങ്ങൾ ഇല്ലാത്തതിനാൽ എന്നെ അധികം ആളുകൾക്ക് അറിയില്ല. ‍ഞാനൊരു സാധാരണക്കാരനാണ്. ഫുട്ബോളാണ് എന്റെ പ്രൊഫഷൻ. അത് ഞാൻ ആസ്വദിക്കുന്നു. എപ്പോഴും നല്ലൊരു മനുഷ്യനാകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. എന്റെ ക്ലബും സഹതാരങ്ങളെയും മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്.' റോഡ്രി പറഞ്ഞു.

'എനിക്ക് കുട്ടികളോട് പറയാനുള്ളത്, ഒരിക്കലും അമിത ആവേശം കാണിക്കരുത്. നമ്മൾ സാധാരണക്കാരായിരിക്കണം. ഏറ്റവും മികച്ച പ്രകടനത്തിനായി ശ്രമിക്കണം. ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഈ ധർമ്മബോധത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള ഫലമാണ് ഇപ്പോൾ തിരിച്ച് ലഭിച്ചിരിക്കുന്നത്'. റോഡ്രി വ്യക്തമാക്കി.

റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിന ബലോൻ ദ് ഓർ പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയുണ്ടായ പുരസ്കാര ബഹിഷ്കരണത്തിലും റോഡ്രി പ്രതികരിച്ചു. എല്ലാവർക്കും അവരുടേതായ തീരുമാനങ്ങളുണ്ട്. ഇവിടെ വരാതിരിക്കാൻ അവർക്ക് ചില കാരണങ്ങളുണ്ട്. തനിക്ക് എന്റെ ക്ലബിലും സഹതാരങ്ങളിലുമാണ് ശ്രദ്ധയെന്നാണ് റോഡ്രി പ്രതികരിച്ചത്.

Content Highlights: Rodri reacts on his Ballon d'or, people don't know me

dot image
To advertise here,contact us
dot image