പരാജയമറിയാതെ 32 പ്രിമിയർ ലീ​ഗ് മത്സരങ്ങൾ; ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി വീണു, പോയിന്റ് ടേബിളിലും സ്ഥാനമാറ്റം

ബേൺമൗത്തിനായി അൻ്റോയിൻ സെമെനിയോ ഒമ്പതാം മിനിറ്റിലും ഇവാനിൽസൻ 64-ാം മിനിറ്റിലും ​ഗോൾവല ചലിപ്പിച്ചു.

dot image

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ബേൺമൗത്ത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ബേൺമൗത്തിന്റെ വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ പരാജയമറിയാതെയുള്ള 32 പ്രീമിയർ ലീ​ഗ് മത്സരങ്ങളുടെ കുതിപ്പിന് കൂടിയാണ് ബേൺമൗത്ത് സംഘം വിരാമമിട്ടത്. സീസണിലെ രണ്ടാം തോൽവി പെപ് ​ഗ്വാർഡിയോളയുടെ സംഘത്തിനെ പ്രീമിയർ ലീ​ഗ് ടേബിളിൽ രണ്ടാമതാക്കുകയും ചെയ്തു. ലിവർപൂളാണ് പട്ടികയിൽ ഒന്നാമൻ.

ബേൺമൗത്തിനായി അൻ്റോയിൻ സെമെനിയോ ഒമ്പതാം മിനിറ്റിലും ഇവാനിൽസൻ 64-ാം മിനിറ്റിലും ​ഗോൾവല ചലിപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ ഏക ​ഗോൾ ജോസ്‌കോ ഗ്വാര്‍ഡിയോൾ നേടി. എന്നാൽ സമനില ​ഗോൾ കണ്ടെത്താൻ സിറ്റി സംഘത്തിന് കഴിഞ്ഞില്ല. ഇതോടെ ബേൺമൗത്തിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി മാഞ്ചസ്റ്റർ സിറ്റി നേരിട്ടു.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ആഴ്സണലും തിരിച്ചടി നേരിട്ടു. എതിരില്ലാത്ത ഒരു ​ഗോളിന് ന്യൂകാസിൽ യുണൈറ്റഡാണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ബ്രൈട്ടനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ വിജയം നേടി.

Content Highlights: Man City’s unbeaten Premier League run ends at 32 games with shock loss to Bournemouth

dot image
To advertise here,contact us
dot image