മുറില്ലോക്ക് ആദ്യ വിളിയെത്തി, നെയ്മറും എൻഡ്രിക്കുമില്ല; യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

നീണ്ട കാലത്തെ പരിക്കിന്റെ ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മറിനെയും ടീമിൽ ഉൾപ്പെടുത്തിയില്ല

dot image

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ദേശീയ ടീമിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നവംബറിൽ വെനസ്വേലയ്ക്കും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങൾക്ക് മുന്നോടിയാണ് പരിശീലകൻ ഡോറിവൽ ജൂനിയർ ടീമിനെ പ്രഖ്യാപിച്ചത്. റയൽമാഡ്രിഡ് താരം എൻഡ്രിക്കിനെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ നോട്ടിങ്ഹാം ഫോറസ്റ്റ് ഡിഫൻഡർ മുറില്ലോ ടീമിലിടം നേടി. പാൽമിറാസിൽ നിന്നുള്ള എസ്റ്റേവോയും റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറും ടീമിൽ തിരിച്ചെത്തും.

കഴിഞ്ഞ മത്സരങ്ങൾക്കുള്ള ടീമിലിടം പിടിച്ചിരുന്നെങ്കിലും കൂടുതൽ സമയം കളിയ്ക്കാൻ എൻഡ്രിക്കിന് അവസരം ലഭിച്ചിരുന്നില്ല. അതേ സമയം ചിലിക്കെതിരെ നിർണ്ണായക ഗോൾ നേടുകയും പെറുവിനെതിരെ അസിസ്റ്റ് നൽകുകയും ചെയ്ത ഇഗോർ ജീസസിനെയാണ് മുന്നേറ്റ നിരയിൽ നിലനിർത്തിയത്. നീണ്ട കാലത്തെ പരിക്കിന്റെ ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മറിനെയും ടീമിൽ ഉൾപ്പെടുത്തിയില്ല. ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുക്കാൻ താരത്തിന് വിശ്രമം അനുവദിക്കുകയാണെന്നായിരുന്നു ബ്രസീൽ മാനേജ്‌മെന്റിന്റെ വിശദീകരണം.

ടീം

ഗോൾകീപ്പർമാർ: ബെൻ്റോ (അൽ നാസർ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പൽമീറസ്)
ഡിഫൻഡർമാർ: ഡാനിലോ (യുവൻ്റസ്), വാൻഡേഴ്സൺ (മൊണാക്കോ), അബ്നർ (ലിയോൺ), ഗിൽഹെർം അരാന ( അത്ലറ്റിക്കോ -എംജി)
ഡിഫൻഡർമാർ: എഡർ മിലിറ്റോ (റയൽ മാഡ്രിഡ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്സണൽ), മാർക്വിനോസ് (പിഎസ്ജി), മുറില്ലോ (നോട്ടിംഗ്ഹാം ഫോറസ്റ്റ്)
മിഡ്ഫീൽഡർമാർ: ആന്ദ്രേ (വോൾവർഹാംപ്ടൺ), ആൻഡ്രിയാസ് പെരേര (ഫുൾഹാം), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഗെർസൺ (ഫ്ലമെംഗോ), ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം), റാഫിൻഹ (ബാഴ്സലോണ)
ഫോർവേഡുകൾ: എസ്റ്റേവോ (പാൽമീറസ്), ഇഗോർ ജീസസ് (ബൊട്ടഫോഗോ), ലൂയിസ് ഹെൻറിക് (ബൊട്ടാഫോഗോ), റോഡ്രിഗോ (റിയൽ മാഡ്രിഡ്), സാവിഞ്ഞോ (ചെൽസി), വിനി ജൂനിയർ (റിയൽ മാഡ്രിഡ്)

Content Highlights: Brazil squad announced for World Cup qualifiers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us