Jan 24, 2025
05:08 AM
മലേഷ്യയ്‌ക്കെതിരായ ഫിഫ ഇന്റര്‍നാഷണല്‍ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് ഹെഡ് കോച്ച് മനോലോ മാര്‍ക്വേസ് പ്രഖ്യാപിച്ചത്. നവംബര്‍ 18ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് മലയാളി താരങ്ങളാണ് സ്‌ക്വാഡില്‍ ഇടംപിടിച്ചത്. വിബിന്‍ മോഹനനും ജിതിന്‍ എം എസുമാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ വിബിനും നോര്‍ത്ത് ഈസ്റ്റ് താരമായ ജിതിനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരിശീലന ക്യാമ്പിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നവംബര്‍ 11 ന് ഹൈദരാബാദില്‍ എത്തും.
ഇന്ത്യൻ ഫുട്ബോൾ ടീം:
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കെയ്ത്ത്.
ഡിഫൻഡർമാർ: ആകാശ് സാങ്‌വാൻ, അൻവർ അലി, ആശിഷ് റായ്, ചിംഗ്‌ലെൻസന സിംഗ് കോൺഷാം, ഹ്മിംഗ്തൻമാവിയ റാൾട്ടെ, മെഹ്താബ് സിങ്, രാഹുൽ ഭേക്കെ, റോഷൻ സിങ് നൗറെം, സന്ദേശ് ജിംഗൻ.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ജീക്സൺ സിംഗ് തൗണോജം, ജിതിൻ എംഎസ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ.
ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പർതാപ് സിങ്.
Content Highlights: Indian Squad for FIFA International Friendly against Malaysia is announced