മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പാട്രിക് എവ്‌റ. ഗ്വാര്‍ഡിയോള ഫുട്‌ബോളിനെ കൊല്ലുകയാണെന്നാണ് എവ്‌റ ആരോപിക്കുന്നത്. ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ എല്ലാ താരങ്ങളും റോബോട്ടുകളായി മാറിയിരിക്കുകയാണെന്നും ഡിഫന്‍ഡര്‍ എവ്‌റ കുറ്റപ്പെടുത്തി.
'ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് പെപ് ഗ്വാര്‍ഡിയോള. എന്നാല്‍ ഗ്വാര്‍ഡിയോള ഫുട്‌ബോളിനെ കൊന്നുകളഞ്ഞിരിക്കുന്നു. സിറ്റിയും യുണൈറ്റഡും തമ്മിലുള്ള ശത്രുത കാരണമാണ് ഞാന്‍ ഇങ്ങനെ പറയുന്നതെന്ന് നിങ്ങള്‍ ചിലപ്പോള്‍ പറഞ്ഞേക്കാം. എന്നാല്‍ അങ്ങനെയല്ല', ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേ ഗ്വാര്‍ഡിയോള വിമര്‍ശിച്ചു.
'ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പകരം വെറും റോബോട്ടുകളാണ് ഇപ്പോഴുള്ളത്. അക്കാദമിയിലുള്ള എല്ലാവര്‍ക്കും ഗ്വാര്‍ഡിയോളയെ പോലെ കളിച്ചാല്‍ മതി. അക്കാദമിയിലുള്ള എല്ലാവര്‍ക്കും ഗ്വാര്‍ഡിയോളയെ പോലെ കളിച്ചാല്‍ മതി. എന്തുകൊണ്ടാണ് എല്ലാവരും ഗ്വാര്‍ഡിയോളയെ അനുകരിക്കുന്നത്?', എവ്‌റ പറഞ്ഞു.
😳 Evra says Guardiola killed the game
— Italian Football TV (@IFTVofficial) November 4, 2024
“Now we have robots. We have no creativity, we have no geniuses.
You will never see a player like Ronaldinho anymore.”
🎥 Rio Ferdinand Presents pic.twitter.com/papdy0aYB2
'ഒരു താരവും ക്രിയേറ്റീവായി കളിക്കുന്നില്ല. ജീനിയസുകളായ താരങ്ങള്‍ ഇപ്പോള്‍ നമുക്കില്ല. റൊണാള്‍ഡീഞ്ഞോയെയോ ഹസാര്‍ഡിനെയോ പോലുള്ള ഒരു താരത്തെ ഒരിക്കലും നിങ്ങള്‍ക്ക് ഇനി കാണാന്‍ കഴിയില്ല. പന്ത് പാസ് ചെയ്തില്ലെങ്കില്‍ ബെഞ്ചിലിരുത്തുമെന്നാണ് കോച്ച് യുവതാരങ്ങളോട് പറയാറുള്ളത്. എല്ലാ ഫുട്‌ബോള്‍ താരങ്ങളും തെരുവില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കണം', എവ്‌റ കൂട്ടിച്ചേര്‍ത്തു.
Content Highlights: Manchester United legend Patrice Evra against Manchester City boss Pep Guardiola