സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് വീണ്ടും പരിക്ക്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മര്‍ പരിക്കേറ്റ് കളംവിട്ടത്. മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കിയെങ്കിലും നെയ്മറിന് വീണ്ടും പരിക്കേറ്റത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ ഒരു വര്‍ഷത്തോളം നീണ്ട വിശ്രമത്തിനൊടുവിലാണ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. അല്‍ എയ്‌നെതിരെ നടന്ന AFC ചാമ്പ്യന്‍സ് ലീഗിലായിരുന്നു നെയ്മര്‍ തിരിച്ചുവന്നത്. അല്‍ ഹിലാലിന് വേണ്ടി തിരിച്ചെത്തിയിട്ടുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മര്‍ വീണ്ടും പരിക്കുമായി മടങ്ങിയത്.
🚨🇧🇷 Neymar Jr will be assessed by Al Hilal staff after suffering hamstring issue during tonight’s game.
— Fabrizio Romano (@FabrizioRomano) November 4, 2024
Get well soon! 🤞🏻 pic.twitter.com/7y04ckkczM
എസ്റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് നെയ്മര്‍ കളത്തിലിറങ്ങിയതെങ്കിലും മത്സരം തീരുന്നതിന് മുന്‍പ് മൈതാനം വിടേണ്ടിവരികയായിരുന്നു. വെറും 29 മിനിറ്റു മാത്രമാണ് നെയ്മറിന് കളിക്കാനായത്. മത്സരത്തില്‍ 58-ാം മിനിറ്റില്‍ കളത്തിലെത്തിയ നെയ്മര്‍ 87-ാം മിനിറ്റില്‍ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഒരു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗ്ലല്‍ എഫ്‌സിയെ അല്‍ ഹിലാല്‍ തോല്‍പ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്സാണ്ടര്‍ മിട്രോവിച്ച് ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ ഹിലാല്‍.
Content Highlights: Neymar Picks Up Another Injury in Second Game Back From ACL Recovery