ഡിയസിന് ഹാട്രിക്ക്; ചാമ്പ്യൻസ് ലീഗിലും ലിവർപൂൾ തന്നെ ഒന്നാമത്

ബയർ ലെവർകൂസനെ നാല് ഗോളിന് പരാജയപ്പെടുത്തി ലിവർപൂൾ

dot image

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ ബയർ ലെവർകൂസനെ നാല് ഗോളിന് പരാജയപ്പെടുത്തി ലിവർപൂൾ. ലിവർപൂളിന് വേണ്ടി കൊളംബിയൻ സ്‌ട്രൈക്കർ ലൂയിസ് ഡിയസ് ഹാട്രിക്ക് നേടി. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നാല് ഗോളും പിറന്നത്. 61-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. കർട്ടിസ് ജോൺസ് നൽകിയ മികവാർന്ന അസിസ്റ്റിലായിരുന്നു ഗോൾ. ജോൺസ് നൽകിയ ത്രൂ പാസിന് ഡിയാസ് കൃത്യതയോടെ കാൽ വെച്ചപ്പോൾ പന്ത് ഗോൾ കീപ്പറെയും മറികടന്ന് വലയിലായി.

രണ്ട് മിനിറ്റിനുള്ളിൽ കോടി ഗാക്പോ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. വലത് വശത്ത് നിന്നും മുഹമ്മദ് സലാ നൽകിയ ക്രോസിന് ഗാക്പോ തല വെക്കുകയായിരുന്നു. ശേഷം 83-ാം മിനിറ്റിലും 9-ാം2 മിനിറ്റിലും കൂടി ഗോൾ കണ്ടെത്തി ഡിയാസ് ഹാട്രിക്ക് പൂർത്തിയാക്കി. ജയത്തോടെ ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ നാലും ജയിച്ച് ലിവർപൂൾ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് ജയവും ഓരോ വീതം തോൽവിയും സമനിലയുമായി 23 പോയിന്റുമായി ലിവർപൂൾ തന്നെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഒന്നാമത്.

Content Highlights: Liverpool win vs Bayer Leverkusen

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us