ബെർണബ്യൂവിൽ എസി മിലാനോടും തോറ്റു; റയലിന് ഇത് കഷ്ട കാലമോ?

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സലോണയോടും റയൽ തോറ്റിരുന്നു

dot image

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് എസി മിലാൻ. റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സമീപ കാലത്തെ മോശം ഫോമിലാണ് റയൽ കളിച്ചത്. ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സലോണയോടും റയൽ തോറ്റിരുന്നു.

12-ാം മിനിറ്റിൽ എസി മിലാൻറെ മാലിക് തിയാവാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. ക്രിസ്റ്റൻ പുലിസിച്ചിന്റെ കോർണറിൽ നിന്നായിരുന്നു തിയാവിന്റെ ഗോൾ. 23-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ സമനില പിടിച്ചു. സ്കോർ 1-1 ലെത്തി. 39-ാം മിനിറ്റിൽ അൽവാരോ മൊറോട്ടയുടെ ഗോളിൽ മിലാൻ ഹാഫ് ടൈമിന് മുമ്പ് വീണ്ടും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 73-ാം മിനിറ്റിൽ ടിജാനി റെയ്ൻടേഴ്‌സിന്റെ ഗോളിൽ മിലാൻ ഗോൾ ലീഡ് രണ്ടാക്കി ഉയർത്തി, സ്കോർ 3-1. അതേ സമയം റയൽമാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിൽ രണ്ടും പരാജപ്പെട്ടു നിൽക്കുകയാണ്. ലാലിഗയിലും റയൽ മാഡ്രിഡ് ഏറെ പിറകിലാണ്. ബാഴ്‌സലോണ 11 മത്സരങ്ങളിൽ നിന്ന് 33 പോയിന്റിൽ നിൽക്കുമ്പോൾ റയൽ മാഡ്രിഡ് 11 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണുള്ളത്.

Content Highlights:  Real Madrid’s 3-1 loss to AC Milan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us