ബൂട്ട് കൊണ്ട് വീണു, പരിക്ക് ഗുരുതരം; ബാഴ്‌സയുടെ യുവതാരത്തിന്റെ മുഖത്തുള്ളത് പത്ത് തുന്നലുകൾ

ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും മുന്‍പന്തിയിലുള്ള ടീമിന്റെ പ്രതിരോധ നിരയിലെ കുന്തമുനയാണ് പതിനേഴുകാരനായ കുബാർസി

dot image

സീസണിൽ മികച്ച ഫോമോടെ മുന്നേറുന്ന ബാഴ്‌സലോണയ്ക്ക് തിരിച്ചടി. ബാഴ്‌സലോണയുടെ പ്രതിരോധ നിരയിലെ പുതിയ കണ്ടെത്തലായ പൗ കുബാർസിക്ക് പരിക്കേറ്റതാണ് ടീമിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും മുന്നിലുള്ള ടീമിന്റെ പ്രതിരോധ നിരയിലെ കുന്തമുനയാണ് പതിനേഴുകാരനായ കുബാർസി.

സെർബിയൻ ക്ലബ് റെഡ്സ്റ്റാർ ബെൽഗ്രെഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിനിടെയാണ് പരിക്ക് പറ്റിയത്. ക്രോസിന് തല വെയ്ക്കാൻ ശ്രമിക്കുന്നതിനിടെ റെഡ് സ്റ്റാർ താരം ഉറോസ് സ്പാജിക്കിന്റെ ബൂട്ടിന്റെ സ്റ്റഡുകൾ മുഖത്ത് തട്ടുകയായിരുന്നു. കളി തീരാൻ 20 മിനിറ്റ് ശേഷിക്കെയുണ്ടായ അപകടത്തിൽ താരം കളത്തിന് പുറത്തേക്ക് പോവുകയും ചെയ്തു. മുഖത്ത് പത്തോളം തുന്നലുകളുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മത്സരത്തിൽ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ ജയിച്ചത്. യൂറോപ്യൻ പോരാട്ടത്തിൽ ബാഴ്സയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇനിഗോ മാർട്ടിനെസ്, റാഫിഞ്ഞ, ഫെർമിനീ ലോപസ് എന്നിവരും ബാഴ്സക്കായി ഗോളുകൾ നേടി. സിലാസ്, മിൽസൺ എന്നിവർ റെഡ് സ്റ്റാറിനായി ഗോൾ കണ്ടെത്തി.

Content Highlights: Bloodied Barcelona Youngster Pau Cubrasi Required 10 Stitches On Face After Getting Kicked In Champions League Game

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us