ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി സമനിലയില്‍. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ചാണ് ആദ്യ പകുതിക്ക് പിരിഞ്ഞത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമിനസ് ഗോളടിച്ചപ്പോള്‍ ആന്ദ്രേ ആല്‍ബയിലൂടെ ഹൈദരാബാദിന്റെ മറുപടിയെത്തി.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. കൊച്ചിയെ ആവേശത്തിലാക്കി മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. 13-ാം മിനിറ്റില്‍ ജീസസ് ജിമിനസാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. 16കാരനായ കോറോ സിങ് വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ജിമിനസിന്റെ ക്ലിനിക്കല്‍ ഫിനിഷാണ് ഹൈദരാബാദിന്റെ വലതുളച്ചത്. ആദ്യപകുതി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പിരിയുമെന്ന് തോന്നിച്ച നിമിഷത്തില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. 43-ാം മിനിറ്റില്‍ ആന്ദ്രേ ആല്‍ബയാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. രണ്ടാം പകുതിയില്‍ ലീഡ് വീണ്ടെടുത്ത് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം ആഘോഷിക്കാനായിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
Content Highlights: ISL: Kerala Blasters vs Hyderabad FC match updates