പരിക്കേറ്റ് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ആഴ്ച തിരിച്ചുവന്ന നെയ്മറിന് വീണ്ടും മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരിക്ക് വില്ലനായതോടെയാണ് വീണ്ടും നെയ്മറിന് വിശ്രമം അനിവാര്യമായത്. നെയ്മറിന് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് അൽ ഹിലാൽ ക്ലബും സ്ഥിരീകരിച്ചു. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മറിന് പരിക്കേറ്റിരുന്നത്.
കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ ഒരു വര്‍ഷത്തോളം നീണ്ട വിശ്രമത്തിനൊടുവിലാണ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. അല്‍ എയ്‌നെതിരെ നടന്ന AFC ചാമ്പ്യന്‍സ് ലീഗിലായിരുന്നു നെയ്മര്‍ തിരിച്ചുവന്നത്. അല്‍ ഹിലാലിന് വേണ്ടി തിരിച്ചെത്തിയിട്ടുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മര്‍ വീണ്ടും പരിക്കുമായി മടങ്ങിയത്.
എസ്റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് നെയ്മര്‍ കളത്തിലിറങ്ങിയതെങ്കിലും മത്സരം തീരുന്നതിന് മുന്‍പ് മൈതാനം വിടേണ്ടിവരികയായിരുന്നു. വെറും 29 മിനിറ്റു മാത്രമാണ് നെയ്മറിന് കളിക്കാനായത്. മത്സരത്തില്‍ 58-ാം മിനിറ്റില്‍ കളത്തിലെത്തിയ നെയ്മര്‍ 87-ാം മിനിറ്റില്‍ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന്റെ കരിയറിനെ വീണ്ടുമിപ്പോൾ അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്.
Content Highlights: Neymar injury: misses 4-6 weeks