റയലിൽ ഇഷ്ട പൊസിഷനില്ല, ഫ്രാൻസ് ടീമിൽ നിന്നും പുറത്ത്; എംബാപ്പെയ്ക്ക് ഇത് കഷ്ടകാലമോ?

മുമ്പ് ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെ താരമായിരുന്ന എംബാപ്പെ ഈ സീസണിലാണ് സ്പാനിഷ് വമ്പന്മാർക്കൊപ്പമെത്തുന്നത്

dot image

ഫ്രാൻസ് ദേശീയ ഫുട്ബാൾ ടീമിൽനിന്ന് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയർ ദെഷാംപ്സ്. ഈ മാസം നടക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിൽ നിന്നാണ് എംബാപ്പെയെ ഒഴിവാക്കിയത്. നവംബർ 14ന് ഇസ്രായേലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടി വരിക. എംബാപ്പയുമായി ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നാണ് ദെഷാംപ്സ് പറയുന്നത്.

കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലായിരുന്ന താരം പിന്നീട് റയൽ മാഡ്രിഡ് ജഴ്‌സിയിൽ തിരിച്ചെത്തിയിരുന്നു. ഫ്രാൻസ് ടീമിൽ നിന്നും വിട്ടുനിന്ന സമയത്ത് ഇസ്രയേലിനെ 4-1 നും ബെല്‍ജിയത്തെ 2-1 നും ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നു. അതിനിടെ റയൽമാഡ്രിഡിനൊപ്പം പത്ത് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ കണ്ടെത്തുകയും ചെയ്തു. മുമ്പ് ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെ താരമായിരുന്ന എംബാപ്പെ ഈ സീസണിലാണ് സ്പാനിഷ് വമ്പന്മാർക്കൊപ്പമെത്തുന്നത്.

എന്നാൽ റയലിന്റെ ആക്രമണനിരയിൽ തന്റെ ഇഷ്ട പൊസിഷനായ ഇടതുവിങ്ങിൽ കളിക്കാൻ താരത്തിന് അവസരം കിട്ടിയിരുന്നില്ല. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെയാണ് റയൽ കോച്ച് കാർലോ ആഞ്ചലോട്ടി ഈ പൊസിഷനിൽ കളത്തിലിറക്കുന്നത്. ഇതിൽ എംബാപ്പെയ്ക്ക് അതൃപ്തിയുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഫ്രാൻസ് ടീമിൽ നിന്നും താരം ഒഴിവാക്കപ്പെട്ടത്. 2018 ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ അതിന് ചുക്കാൻ പിടിച്ച താരം പക്ഷെ ഇത്തവണത്തെ ബലോൻ ദ് ഓർ പട്ടികയിലെ അവസാന രണ്ടിലും ഉൾപ്പെട്ടിരുന്നില്ല.

Content Highlights: Real madrid and France super star kylian mbappe left out of france squad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us