പ്രഥമ സീസണ്‍ ഹിറ്റായതിന് പിന്നാലെ സൂപ്പര്‍ ലീഗ് കേരളയുടെ അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി എത്തുമെന്ന് റിപ്പോർട്ട്. ഇതോടെ അടുത്ത സീസണില്‍ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. വിജയകരമായ ആദ്യ സീസണിൽ ആറ് ടീമുകളായിരുന്നു കീരിട പോരാട്ടത്തിന് ഉണ്ടായിരുന്നത്.
കാലിക്കറ്റ്, മലപ്പുറം, കണ്ണൂർ, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നീ ടീമുകളാണ് നിലവിലുള്ളത്. പുതിയ രണ്ട് ടീമുകള്‍ക്ക് വേണ്ടി കാസര്‍കോട്, കോട്ടയം, വയനാട്, കൊല്ലം ജില്ലകളെയാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. അടുത്തവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പ് നേരത്തേ ആരംഭിക്കുമെന്ന് സൂപ്പര്‍ ലീഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
അതേസമയം കാലിക്കറ്റ് എഫ്‌സിയാണ് പ്രഥമ സൂപ്പര്‍ ലീഗ് കിരീടം ഉയർത്തിയത്. ഫൈനലിൽ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. തോയ് സിങ്ങ്, ബെൽഫോർട്ട് എന്നിവർ വലകുലുക്കി. ഡോറിയെൽട്ടനിലൂടെയാണ് കൊച്ചി ഒരു ഗോൾ മടക്കിയത്.
കാലിക്കറ്റ് എഫ്സിയുടെ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിനെയാണ് ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫോഴ്‌സ കൊച്ചിയുടെ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടണ് ഗോള്‍ഡന്‍ ബൂട്ട് ജേതാവായി. ഭാവിവാഗ്ദാനമായി കാലിക്കറ്റിലെ മലയാളി താരം മുഹമ്മദ് അര്‍ഷഫിനെയും തെരഞ്ഞെടുത്തു.
Content Highlights: There will be Two more teams in Next season of Super League Kerala