ലീഗുണ്ടാക്കിയത് ISLനെ മാതൃകയാക്കി; ആദ്യ സീസണിൽ തന്നെ കാണികളുടെ എണ്ണത്തിൽ ISLനെ പിന്നിലാക്കി സൂപ്പർ ലീഗ് കേരള

സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍ കാലിക്കറ്റ്-കൊച്ചി മത്സരം കാണാന്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തിയത് 35,672 പേരെന്നാണ് ഔദ്യോഗിക കണക്ക്

dot image

ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ കേരളത്തിൽ നടത്തിയ പ്രഥമ സൂപ്പർ ലീഗ് കേരള വൻ വിജയത്തോടെയാണ് അവസാനിച്ചത്. കാണികളുടെ പങ്കാളിത്തം തന്നെയാണ് ഇതിൽ പ്രധാനം. ഇപ്പോഴിതാ കാണികളുടെ എണ്ണത്തിൽ സൂപ്പർ ലീഗ് കേരള, സീസണിൽ ദേശീയ ഫുട്‍ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിനെയും മറികടന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ ഞായറാഴ്ച നടന്ന കാലിക്കറ്റ് എഫ്സി-ഫോഴ്‌സ കോച്ചി ഫൈനലിലാണ് ഈ ചരിത്രം പിറന്നത്. ഔദ്യോഗിക കണക്കില്‍ നടപ്പുസീസണില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ വന്നുകണ്ട മത്സരമാണിത്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു ഐഎസ്എൽ മത്സരത്തിനെത്തിയ കാണികളുടെ എണ്ണത്തെയാണ് സൂപ്പർ ലീഗ് കേരള ഫൈനൽ മറികടന്നത്.

സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍ കാലിക്കറ്റ്-കൊച്ചി മത്സരം കാണാന്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തിയത് 35,672 പേരെന്നാണ് ഔദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുകൾക്ക് പുറമെ ആയിരക്കണക്കിന് പേർ പ്രഥമ സൂപ്പർ ലീഗ് കേരളയുടെ ഫൈനൽ കാണാൻ ഗ്യാലറിയിലെത്തിയിട്ടുണ്ടെന്നാണ് സംഘാടകരും പറയുന്നത്. ഇവർക്ക് പുറമെ ഗ്യാലറി നിറഞ്ഞതിന് പിറകെ കളി കാണാൻ പറ്റാതെ തിരിച്ചുപോയവരും ഉണ്ട്.

അതേ സമയം കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരം കാണാന്‍ കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലെത്തിയത് 34,940 പേരായിരുന്നു. നടപ്പു സീസണിൽ ഐഎസ്എല്ലിലെ പതിമൂന്ന് ടീമുകളുടെയും സ്റ്റേഡിയത്തിൽ വെച്ച് നോക്കുമ്പോൾ കാണികൾ കൂടുതലെത്തുന്നത് കൊച്ചിയിലാണ്. ബെംഗളൂരുവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തുന്ന ഫാൻ ഫൈറ്റിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഈ തള്ളികയറ്റം. ഈ മത്സരം മാറ്റിനിർത്തിയാൽ മറ്റെല്ലാ മത്സരങ്ങളിലും കൊച്ചിയിൽ കാണികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. ഇരുപതിനായിരത്തിനും താഴെയായിരുന്നു കഴിഞ്ഞ മത്സരത്തിലെല്ലാം കാണികൾ എത്തിയത്. സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മത്സരങ്ങളിലാവട്ടെ ഇതിനോടടുത്തുള്ള കാണികൾ ഗ്യാലറിയിലെത്തിയിരുന്നു.

Content Highlights: Super league kerala final record attendance pass indian super league season record

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us