മൈതാനങ്ങള്‍ക്ക് തീപടരും; ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളില്‍ മാറ്റുരയ്ക്കാൻ അര്‍ജന്റീനയും ബ്രസീലും ഇറങ്ങുന്നു

അര്‍ജന്റീന പരാഗ്വെയെ നേരിടും. വെനസ്വേലയാണ് ബ്രസീലിന്റെ എതിരാളി.

dot image

2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ലാറ്റിനമേരിക്കന്‍ ടീമുകളുടെ യോഗ്യത മത്സരങ്ങളില്‍ കരുത്തരായ അര്‍ജന്റീയും ബ്രസീലും ഇന്ന് കളത്തിലിറങ്ങും. അര്‍ജന്റീന പരാഗ്വെയെ നേരിടും. വെനസ്വേലയാണ് ബ്രസീലിന്റെ എതിരാളി.

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.30നാണ് ബ്രസീല്‍- വെനസ്വേല പോരാട്ടം. വെനസ്വേലയിലെ മാടുറിന്‍ മോനുമെന്റല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. പുലര്‍ച്ചെ തന്നെ അഞ്ച് മണിക്ക് അര്‍ജന്റീന പരാഗ്വെയെ നേരിടും. പരാഗ്വെയിലെ അസുന്‍സിയോണിലുള്ള സ്റ്റേഡിയമാണ് വേദി. അതേദിവസം ഇക്വഡോര്‍ ബൊളീവിയ മത്സരവും നടക്കും.

സൂപ്പര്‍ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനസും വിനീഷ്യസ് ജൂനിയറും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ഒരു പ്രത്യേകത. സസ്‌പെന്‍ഷന്‍ കഴിഞ്ഞാണ് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് എത്തുന്നത്. കളിക്കളത്തില്‍ മോശം അംഗവിക്ഷേപം കാണിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ വിലക്ക് നീങ്ങിയതിന് പിന്നാലെയാണ് എമി അര്‍ജന്റൈന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുന്നത്. പരിക്കില്‍ നിന്ന് മുക്തനായാണ് വിനീഷ്യസ് കാനറിപ്പടയിലേക്ക് തിരിച്ചെത്തുന്നത്.

പോയിന്റ് പട്ടികയില്‍ അര്‍ജന്റീനയാണ് ഒന്നാമത്. 10 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് ലയണല്‍ മെസ്സിക്കും സംഘത്തിനുമുള്ളത്. 16 പോയിന്റുള്ള ബ്രസീല്‍ നാലാം സ്ഥാനത്താണ്.

Argentina and Brazil playing Today in the CONMEBOL FIFA World Cup 2026 qualifiers

dot image
To advertise here,contact us
dot image