വീണ്ടും ക്രിസ്റ്റ്യാനോയുടെ ബൈസിക്കിൾ, ഡബിൾ; യുവേഫ നേഷൻസ് ലീഗിൽ ക്വാർട്ടർ ഉറപ്പിച്ച് പോർച്ചുഗൽ

72-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയ താരം 87-ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ വീണ്ടും വല കുലുക്കി

dot image

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ പോളണ്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ക്വാർട്ടറിൽ കടന്നു. രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലിന്റെ മുഴുവൻ ഗോളുകൾക്കും പിറന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി. ദേശീയ ടീമിനായി താരത്തിന്റെ 135-ാം ഗോൾ കൂടിയായിരുന്നു ഇത്. 72-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയ താരം 87-ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ വീണ്ടും വല കുലുക്കി.

റൊണാൾഡോയെ കൂടാതെ റാഫേൽ ലിയോ, ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരും വലകുലുക്കി. 88-ാം മിനിറ്റിൽ ഡൊമിനിക് മാർസുക്ക് പോളണ്ടിന് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തി. പുറം വേദന മൂലം സൂപ്പർ താരം ലെവൻഡോവ്സ്കിയില്ലാതെയാണ് പോളണ്ട് ഇറങ്ങിയത്. വിജയത്തോടെ ലീഗ് എയിലെ ഗ്രൂപ്പ് ഒന്നിൽ 13 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പോർച്ചുഗൽ. ഇതിനകം തന്നെ ക്വാർട്ടർ ഉറപ്പിച്ചു, അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമാണ് ടീമിനുള്ളത്. ഏഴ് പോയിന്റുമായി ക്രോയേഷ്യ രണ്ടാമതും നാല് പോയിന്റുമായി പോളണ്ട് മൂന്നാമതുമാണ്.

Content Highlights: Cristiano Ronaldo with double goal; Portugal crush Poland 5-1

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us