യുവേഫ നാഷന്‍സ് ലീഗ്; ഇറ്റലിയെ തകര്‍ത്ത് ഫ്രാന്‍സ്

ഫ്രാന്‍സിന് വേണ്ടി അഡ്രിയന്‍ റാബിയോട്ട് ഇരട്ടഗോളുകള്‍ നേടി തിളങ്ങി

dot image

യുവേഫ നാഷന്‍സ് ലീഗില്‍ ഇറ്റലിയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ചുപട വിജയം സ്വന്തമാക്കിയത്. ഫ്രാന്‍സിന് വേണ്ടി അഡ്രിയന്‍ റാബിയോട്ട് ഇരട്ടഗോളുകള്‍ നേടി തിളങ്ങി.

ഇറ്റലിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ ലീഡെടുക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞു. രണ്ടാം മിനിറ്റില്‍ അഡ്രിയന്‍ റാബിയോട്ടാണ് ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടിയത്. 33-ാം മിനിറ്റില്‍ ഗുഗ്ലിയല്‍മോ വിക്കാരിയോയുടെ സെല്‍ഫ് ഗോളിലൂടെ ഫ്രാന്‍സ് ലീഡ് ഇരട്ടിയാക്കി.

തൊട്ടടുത്ത നിമിഷം ഇറ്റലി തിരിച്ചടിച്ചു. 35-ാം മിനിറ്റില്‍ ആന്‍ഡ്രിയ കാംബിയാസോയാണ് ഇറ്റലിയുടെ ഗോള്‍ നേടിയത്. എന്നാല്‍ അത് ഇറ്റാലിയന്‍ പടയുടെ ആശ്വാസഗോള്‍ മാത്രമായി മാറുകയായിരുന്നു. 65-ാം മിനിറ്റില്‍ റാബിയോട്ട് തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ഫ്രാന്‍സ് വിജയമുറപ്പിച്ചു.

Italy vs France

നാഷന്‍സ് ലീഗില്‍ ഇറ്റലിയുടെ ആദ്യ പരാജയമാണിത്. ഇതോടെ ഇറ്റലിക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് താഴേണ്ടിവന്നു. ആറ് മത്സരങ്ങളില്‍ നാല് വിജയവും ഒന്നുവീതം സമനിലയും പരാജയവുമടക്കം 13 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ഇറ്റലി. ഇതേ പോയിന്റുള്ള ഫ്രാന്‍സ് ഗോള്‍വ്യത്യാസത്തിലെ മുന്‍തൂക്കത്തില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.

Content Highlights: UEFA Nations League: France beats Italy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us