ഹാട്രിക്കടിച്ച് ഹാലണ്ട്; നാഷന്‍സ് ലീഗില്‍ നോര്‍വേയ്ക്ക് 'ഫൈവ് സ്റ്റാര്‍ വിജയം'

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഹാലണ്ട് തന്നെ ആതിഥേയരുടെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു

dot image

യുവേഫ നാഷന്‍സ് ലീഗില്‍ കസാക്കിസ്ഥാനെ തോല്‍പ്പിച്ച് നോര്‍വേ. മറുപടിയില്ലാത്ത അഞ്ച് ഗോളുകളുടെ വമ്പന്‍ വിജയമാണ് നോര്‍വേ സ്വന്തമാക്കിയത്. നോര്‍വേയ്ക്ക് വേണ്ടി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഹാട്രിക് നേടി തിളങ്ങി.

ഓസ്‌ലോയില്‍ നടന്ന മത്സരത്തില്‍ നോര്‍വേയുടെ സമ്പൂര്‍ണ ആധിപത്യമാണ് കാണാനായത്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഹാലണ്ട് തന്നെ ആതിഥേയരുടെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു. 37-ാം മിനിറ്റില്‍ ഹാലണ്ട് രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ നിശ്ചിത സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ അലക്‌സാണ്ടര്‍ സൊര്‍ലോത്ത് നോര്‍വേയുടെ മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയിലും നോര്‍വേ ആക്രമണം തുടര്‍ന്നു. 71-ാം മിനിറ്റില്‍ ഹാലണ്ട് ഹാട്രിക് തികച്ചു. ഇതോടെ നോര്‍വേ നാല് ഗോളുകളുടെ ആധികാരിക ലീഡ് ഉറപ്പിച്ചു. 76-ാം മിനിറ്റില്‍ അന്റോണിയോ നൂസയിലൂടെ നോര്‍വേ അഞ്ചാം ഗോളും നേടി.

Norway vs Kazakhstan

ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നോര്‍വേ. ആറ് മത്സരങ്ങളില്‍ നാല് വിജയവും ഒന്ന് വീതം സമനിലയും പരാജയവുമാണ് നോര്‍വേയുടെ സമ്പാദ്യം. ആറ് മത്സരങ്ങളില്‍ ഒരു വിജയം പോലുമില്ലാത്ത കസാക്കിസ്ഥാന്‍ ഒരു പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

Content Highlights: UEFA Nations League: Norway beats Kazakhstan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us