സിദാനും റോണോയും മെസ്സിയുമൊക്കെ ഉണ്ടെങ്കിലും തനിക്കൊപ്പം കളിച്ച ഏറ്റവും മികച്ചവനെ തിര‍ഞ്ഞെടുത്ത് ബഫൺ

ദേശീയ ടീമിൽ 176 മത്സരങ്ങൾ കളിച്ച ബഫൺ 80 മത്സരങ്ങളിൽ ഇറ്റലിയുടെ നായകനായിരുന്നു.

dot image

തനിക്കൊപ്പം കളിച്ചതിൽ ഏറ്റവും മികച്ച ഫുട്ബോൾ താരം നെയ്മർ ജൂനിയറാണെന്ന് ഇറ്റാലിയൻ മുൻ ഇതിഹാസ ​ഗോൾകീപ്പർ ജിയാൻലൂയിജി ബഫൺ. മൂന്ന് തലമുറയിലെ താരങ്ങൾക്കൊപ്പം താൻ കളിച്ചിട്ടുണ്ട്. എനിക്കൊരു മികച്ച താരത്തെക്കുറിച്ച് പറയാൻ കഴിയില്ല. സിനദിൻ സിദാനും റൊണാൾഡോയും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആന്ദ്ര ഇനിയസ്റ്റയും എനിക്ക് എതിരാളികളായിട്ടുണ്ട്. എങ്കിലും നെയ്മർ ജൂനിയറാണ് ഏറ്റവും മികച്ച താരമായി താൻ കരുതുന്നത്. നെയ്മറിന് അഞ്ച് ബലോൻ ദ് ഓർ എങ്കിലും വിജയിക്കാൻ കഴിയുമായിരുന്നു. ഇറ്റാലിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ബഫൺ പറഞ്ഞു. 2017-2018 സീസണിൽ ഫ്രഞ്ച് ക്ലബായ പി എസ് ജിയിലാണ് ഇരുവരും ഒരുമിച്ച് കളിച്ചത്.

ഇറ്റലിയുടെ മുൻ സഹതാരമായിരുന്ന പൗളോ മാള്‍ഡീനിയെക്കുറിച്ചും ബഫൺ സംസാരിച്ചു. 1995ൽ ഇറ്റാലിയൻ ക്ലബ് പർമയ്ക്ക് വേണ്ടി താൻ അരങ്ങേറ്റം കുറിച്ചു. എസി മിലാൻ താരമായിരുന്ന മാൾഡീനി ഒരുവേളയിൽ തന്നെ അഭിനന്ദിച്ചത് തനിക്ക് മറക്കാൻ കഴിയില്ല. മാൾഡീനി വെറുമൊരു ഫുട്ബോൾ താരം മാത്രം ആയിരുന്നില്ല. ആ മനുഷ്യന് രണ്ട് ​ഗുണങ്ങളുണ്ട്. ആത്മാർത്ഥതയും ധൈര്യവും. ബഫൺ വ്യക്തമാക്കി.

ഇറ്റലിക്കായി 126 മത്സരങ്ങൾ കളിച്ച താരമാണ് മാൾഡീനി. 75 മത്സരങ്ങളിൽ താരം ഇറ്റലിയുടെ ക്യാപ്റ്റനായിരുന്നു. ഇറ്റലിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും കൂടുതൽ നായകനായതുമായ മൂന്നാമത്തെ താരമാണ് മാൾഡീനി. ബഫണും ഫാബിയോ കന്നവാരോയും മാത്രമാണ് മാൾഡീനിയ്ക്ക് മുന്നിലുള്ളത്.

1997 മുതൽ 2018 വരെയാണ് ഇറ്റാലിയൻ ടീമിൽ ജിയാൻലൂയിജി ബഫണിന്റെ കരിയർ. 1998, 2002, 2006, 2010, 2014 ലോകകപ്പുകളിൽ കളിച്ചു. 2006 ലോകചാമ്പ്യന്മാരായ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു. ഇറ്റലി കിരീടം നേടിയ 2006 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ രണ്ട് ഗോളുകൾ മാത്രമാണ് ബഫൺ വഴങ്ങിയത്. ദേശീയ ടീമിൽ 176 മത്സരങ്ങൾ കളിച്ച ബഫൺ 80 മത്സരങ്ങളിൽ ഇറ്റലിയുടെ നായകനായിരുന്നു.

Content Highlights: Buffon names best footballer he played with and will ‘never forget’ Maldini’s gesture

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us