മെസ്സി വന്നാൽ എല്ലാം ശരിയാകുമോ; കായിക കേരളത്തിന്റെ ദുരവസ്ഥ തുറന്ന് കാണിക്കുന്ന സ്റ്റോറി പങ്കുവെച്ച് ആഷിഖ്

നാട്ടിൽ വരുമ്പോൾ പരിശീലനം നടത്താൻ മൈതാനങ്ങൾ വിട്ടു കിട്ടുന്നില്ലെന്നും പ്രൈവറ്റ് ടർഫുകൾ സ്വന്തം ചെലവിൽ വാടകക്കെടുക്കേണ്ട അവസ്ഥയാണെന്നും പറഞ്ഞതിന് ഒരിക്കൽ വലിയ വിമർശനങ്ങൾക്കും താരത്തിന് ഇരയാകേണ്ടി വന്നിരുന്നു

dot image

ഫുട്‍ബോളിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ടീം കേരളത്തിലെത്തുന്നതിന്റെ ആവേശത്തിലും ആരവത്തിലുമാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. അടുത്ത വർഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മെസ്സിയടങ്ങുന്ന അർജൻ്റീന ടീമിന്റെ സൗഹൃദ മത്സരത്തിന് ഇപ്പോൾ തന്നെ കേരളത്തിലെ കായിക പ്രേമികൾ ഒരുങ്ങി കഴിഞ്ഞു. 2025ൽ കൊച്ചിയിലെ ജവഹർലാ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ ആലോചിക്കുന്ന ഈ മത്സരത്തിന് ഏകദേശം നൂറുകോടിയോളം ചിലവുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംസ്ഥാനത്തെ വ്യാപാരികളിൽ നിന്നും മറ്റും ഈ തുക സ്പോണർഷിപ്പിലൂടെ കണ്ടെത്താനാണ് സർക്കാർ തീരുമാനം.

എന്നാൽ കേരളത്തിന്റെ കായിക രംഗം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ വമ്പൻ മാച്ചുകൾ കൊണ്ട് വന്നത് കൊണ്ട് മാത്രം കാര്യമുണ്ടോ എന്ന് ചോദിക്കുകയാണ് ഇന്ത്യൻ ഫുട്ബാൾ താരമായ ആഷിഖ് കുരുണിയൻ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലാണ് ആഷിഖ് കേരളത്തിന്റെ ദുരവസ്ഥ പങ്കുവെക്കുന്നത്. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസിലടക്കം സ്വർണ്ണ മെഡലടക്കം നേടിയവർ അവഗണന നേരിട്ടതും സ്‌കൂൾ ഗെയിംസിന് പങ്കെടുക്കാൻ കുട്ടികൾക്ക് റെയിൽവേ ടിക്കറ്റ് പോലും ലഭിക്കാത്തതുമൊക്കെയായ വാർത്തകളുടെ സ്ക്രീൻ ഷോട്ടും പങ്കുവെച്ച സ്റ്റോറിയിലുണ്ട്. കേരള കായിക രംഗം നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള സ്പോർട്സ് താരങ്ങളുടെ പ്രതികരണങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.

സാഫ് അടക്കമുള്ള വിവിധ ടൂർണമെന്റുകളിൽ ഇന്ത്യയെ വിജയ കിരീടമണിയിച്ച ആഷിഖ് നേരത്തെയും കായിക താരങ്ങൾ നേരിടുന്ന അവഗണനകൾ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയ കായിക താരമാണ്. നാട്ടിൽ വരുമ്പോൾ പരിശീലനം നടത്താൻ മൈതാനങ്ങൾ വിട്ടു കിട്ടുന്നില്ലെന്നും പ്രൈവറ്റ് ടർഫുകൾ സ്വന്തം ചെലവിൽ വാടകക്കെടുക്കേണ്ട അവസ്ഥയാണെന്നും പറഞ്ഞതിന് ഒരിക്കൽ വലിയ വിമർശനങ്ങൾക്കും താരത്തിന് ഇരയാകേണ്ടി വന്നിരുന്നു.

Content Highlights: ashique kuruniyan on argentina team kerala visit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us