ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് വീണ്ടും സമനില. യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. യുറുഗ്വായ്ക്ക് വേണ്ടി ഫെഡറിക്കോ വാല്‍വെര്‍ഡെ ഗോള്‍ നേടിയപ്പോള്‍ ഗെര്‍സന്റെ ഗോളാണ് കാനറികളെ രക്ഷിച്ചത്.
ബ്രസീലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുറുഗ്വായ്‌യാണ് ആദ്യം ലീഡെടുത്തത്. 55-ാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വെര്‍ഡെ യുറുഗ്വായ്‌യുടെ ഗോള്‍ നേടിയത്. മാക്‌സിമിലിയാനോ അരൗജോയുടെ അസിസ്റ്റാണ് ഗോളൊരുക്കിയത്.
ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നുകളിച്ച ബ്രസീല്‍ തിരിച്ചടിച്ചു. 62-ാം മിനിറ്റില്‍ വിങ്ങര്‍ ഗെര്‍സനാണ് കാനറികളെ ഒപ്പമെത്തിച്ചത്. വിജയഗോള്‍ പിറക്കാതിരുന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
🚨GOOOOOLAÇOOO DO GERSON!!! 🥶 pic.twitter.com/WmOVT6QShf
— Brasil Football 🇧🇷 (@BrasilEdition) November 20, 2024
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ വഴങ്ങുന്ന തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയും ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. 12 മത്സരങ്ങളില്‍ 18 പോയിന്റുള്ള ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം വിജയത്തോടെ 20 പോയിന്റുമായി യുറുഗ്വായ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
Content Highlights: FIFA World Cup 2026 CONMEBOL Qualifiers: Brazil vs Uruguay match drawn