ഐ ലീഗ് 2024-25 സീസൺ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഗോകുലം കേരള എഫ് സി. സ്പാനിഷ് പരിശീലകൻ അൻ്റോണിയോ റൂയേഡക്ക് കീഴിൽ കഴിഞ്ഞ മൂന്നു മാസമായി പരിശീലനം നടത്തിവരുന്ന ടീം മൂന്നാം ഐ ലീഗ് ട്രോഫിയും ഐ എസ് എൽ എൻട്രിയുമാണ് ലക്ഷ്യമിടുന്നത്.
ബാഴ്സലോണ ബി ടീം അംഗമായിരുന്ന സ്പാനിഷ് സ്ട്രൈക്കർ അബലേഡോ, സെർജിയോ, ഉറുഗ്യൻ താരം മാർട്ടിൻ ഷാവേസ്, മാലി സ്‌ട്രൈക്കർ അഡാമ എന്നിവരാണ് പ്രധാന വിദേശ താരങ്ങൾ. വി പി സുഹൈർ, മൈക്കിൾ സൂസെരാജ്, മഷൂർ ഷെരീഫ്, സലാം രഞ്ജൻ, ഗോൾ കീപ്പർ ഷിബിൻ ഉൾപെടെയുള്ള അനുഭവ സമ്പത്തുള്ള താരങ്ങൾക്കൊപ്പം എമിൽ ബെന്നി, രാഹുൽ രാജു, തർപ്യൂയ, അതുൽ, നിതിൻ തുടങ്ങി യുവതാരങ്ങളും ടീമിലുണ്ട് . 24 പേരുടെ ആകെ സ്ക്വാഡിൽ ഇത്തവണ 11 പേരാണ് താരങ്ങളായി ഉള്ളത്.
നവംബർ 22 ന് ശ്രീനിധി ഡെക്കാനുമായി ഹൈദരാബാദിൽ വച്ച് നടക്കുന്ന ഐ-ലീഗ് സീസൺ ഓപ്പണർ മത്സരത്തിന് വേണ്ടി ടീമിപ്പോൾ ഹൈദെരാബാദിലാണുള്ളത്. ടൂർണമെന്റിലെ ആദ്യ ഹോം മത്സരത്തിൽ ഗോകുലം കേരള എഫ് സി ഐസ്വാൾ എഫ് സിയെ ആണ് നേരിടുന്നത്. മത്സരങ്ങളെല്ലാം രാത്രി ഏഴു മണിക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
സ്ക്വാഡ്
ഗോൾ കീപ്പേർസ് :--ഷിബിൻരാജ്, അവിലാഷ് പൗൾ, ബിഷോർജിത്ത്
ഡിഫൻഡേഴ്‌സ് :--സലാം, രഞ്ജൻ സിങ്,അതുൽ, നിധിൻ, അഖിൽ പ്രവീൺ, രാഹുൽ ഗോഖർ, മഷൂർ ഷെരീഫ്, ബിബിൻ അജയൻ, സെബാസ്റ്റ്യൻ
മിഡ്‌ഫീൽഡേഴ്സ് : റിഷാദ്, അഭിജിത്ത്, സെർജിയോ ലാമാസ്, രാഹുൽ രാജു, മാർട്ടിൻ ഷാവേസ്, രാംദിൻതാര
സ്‌ട്രൈക്കേഴ്‌സ്:-- രൺജിത് സിംഗ്, ആബേലഡോ, അഡാമ, വി പി സുഹൈർ, സെന്തമിഴ്, സൂസൈരാജ്
Content Highlights: Gokulam kerala fc announced the I league squad