ഇന്ന് പുലർച്ചെ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ ഗോൾ നേടിയതോടെ കരിയറിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് അർജന്റീനൻ മുന്നേറ്റ താരം ലൗട്ടാരോ മാർട്ടിനെസ്. ഇതോടെ ഇതിഹാസതാരം ഡീഗോ മറഡോണയുടെ കരിയറിലെ ഗോൾ നേട്ടത്തിന് ഒപ്പമെത്തി ലൗട്ടാരോ മാർട്ടിനെസ്. അർജന്റീനയ്ക്കായി കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മറഡോണയ്ക്കൊപ്പം അഞ്ചാമതായി മാർട്ടിനെസ്. 70 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളാണ് മാർട്ടിനെസിന്റെ സമ്പാദ്യം.
എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ അസിസ്റ്റിലാണ് ലൗട്ടാരോയുടെ ഗോൾ. ലയണൽ മെസ്സി, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, സെർജിയോ അഗ്യൂറോ, ഹെര്‍നന്‍ ക്രെസ്പോ എന്നിവരാണ് ഗോൾവേട്ടയിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള അർജന്റീനൻ താരങ്ങൾ.
🇦🇷🐂 Lautaro Martínez has now scored 32 goals with Argentina, same as Diego Armando Maradona.
— Fabrizio Romano (@FabrizioRomano) November 20, 2024
He’s in the top 5 of the all time goalscorers.
Assist delivered once again by Leo Messi. ✨ pic.twitter.com/k1KQdSPXDU
സൂപ്പർതാരം ലയണൽ മെസ്സിക്കും മത്സരത്തിൽ ഒരു റെക്കോർഡ് സ്വന്തമായി. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരിൽ മെസ്സി അമേരിക്കയുടെ ലാൻഡൻ ഡോനോവന് ഒപ്പമെത്തി. 157 മത്സരങ്ങളിൽ നിന്ന് 58 അസിസ്റ്റാണ് ലാൻഡൻ ഡോനോവൻ നൽകിയത്. 190 മത്സരങ്ങളിൽ നിന്നാണ് മെസ്സി 58 അസിസ്റ്റുകൾ സ്വന്തം പേരിലാക്കിയത്.
Content Highlights: Lautaro Martinez and Lionel Messi equal two massive records in a match