സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ തൊട്ടാല്‍ തന്നെ റഫറിമാര്‍ ഫൗള്‍ വിളിക്കുമെന്ന് പെറു ക്യാപ്റ്റന്‍ പൗലോ ഗുറേറോ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നു. പെറുവിന്റെ തോല്‍വിക്ക് ശേഷം ഇപ്പോള്‍ റഫറിമാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ഗുറേറോ. റഫറിമാർ പക്ഷപാതപരമായാണ് പ്രവർത്തിച്ചതെന്നും ഗുറേറോ ആരോപിച്ചു.
പെറുവിന്റെ താരങ്ങള്‍ക്കെതിരെ ഫൗളുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നെന്നും അതേസമയം ലയണല്‍ മെസ്സിക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നും ഗുറേറോ ആഞ്ഞടിച്ചു.'റഫറി ഞങ്ങളെ എപ്പോഴും തള്ളിക്കളയുകയായിരുന്നു. ഒരുതവണ പോലും ഫൗള്‍ വിളിച്ചിരുന്നില്ല. പക്ഷേ നിങ്ങള്‍ മെസ്സിയെ വിരല്‍ കൊണ്ട് ഒന്ന് സ്പര്‍ശിച്ചുനോക്കൂ, അവര്‍ എപ്പോഴും ഫൗള്‍ വിളിക്കും', മോവിസ്റ്റാര്‍ ഡിപോര്‍ട്ടെസിന് നല്‍കിയ അഭിമുഖത്തില്‍ ഗുറേറോ പറഞ്ഞു.
Paolo Guerrero spoke on the refereeing performance in Peru's 1-0 loss to Argentina. pic.twitter.com/5tWTgVTjEj
— ESPN FC (@ESPNFC) November 20, 2024
'അത് മെസ്സി ആയതുകൊണ്ടാണ് ആരും ഒന്നും പറയാത്തത്, ശരിയല്ലേ? മെസ്സിയുമായി എന്തെങ്കിലും ചെറിയ കോണ്‍ടാക്റ്റോ ടച്ചോ ഉണ്ടായാല്‍ അത് ഫൗള്‍ ആണ്. അതിനിടയില്‍ അര്‍ജന്റീന താരങ്ങള്‍ ഞങ്ങളെ തള്ളിയിട്ടിരുന്നു. അതിന് ഫൗള്‍ ഒന്നും വിളിച്ചില്ല. ഇത് കടുപ്പമാണ്, കാരണം അത് ഫ്‌ലോ മാറ്റുന്നു അവരുടെ മിക്ക ഗോള്‍ അവസരങ്ങളും സെറ്റ് പീസുകളില്‍ നിന്നായിരുന്നു',ഗുരേരോ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്‍റീന വിജയിച്ചത്. 55-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്നും മെസ്സി നല്‍കിയ മികച്ചൊരു ക്രോസ്സ് മനോഹരമായ വോളിയിലൂടെ ലൗട്ടാരോ മാര്‍ട്ടിനെസ് ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ലൗട്ടാരോ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തുന്നത്. പരാഗ്വേയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലൗട്ടാരോയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന ലീഡ് അഞ്ചാക്കി ഉയര്‍ത്തിയിരിക്കുകയാണ്.
Content Highlights: 'Touch Lionel Messi with a finger and a foul is called!' says Peru captain Paolo Guerrero