ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്; വിജയം നേടി ചെൽസിയും ആഴ്സണലും മുന്നോട്ട്

മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല ക്രിസ്റ്റൽ പാലസുമായി സമനിലയിൽ പിരിഞ്ഞു.

dot image

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോളിൽ വിജയം നേടി ചെൽസിയും ആഴ്സണലും. ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. 15-ാം മിനിറ്റിൽ നിക്കോളാസ് ജാക്സണും 75-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും ബ്ലൂസിനായി ​ഗോളുകൾ നേടി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ജോർദാൻ അയൂ ആണ് ലെസ്റ്റർ സിറ്റിയുടെ ആശ്വാസ ​ഗോൾ നേടിയത്.

നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ​ഗോളുകള്‍ക്കാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. 15-ാം മിനിറ്റിൽ ബുക്കായോ സാക്ക, 52-ാം മിനിറ്റിൽ തോമസ് പാർട്ടി, 86-ാം മിനിറ്റിൽ ഏഥന്‍ ന്വാനേരി എന്നിവരാണ് ​ഗണ്ണേഴ്സിനായി ​ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല ക്രിസ്റ്റൽ പാലസുമായി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ​ഗോളുകൾ വീതം നേടി.

ഫുൾഹാമിനെതിരായ മത്സരത്തിൽ വോൾവ്സ് ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് വിജയിച്ചു. എവർട്ടൺ-ബ്രന്റ്ഫോർഡ് മത്സരം ​ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ബേൺമൗത്തിനെതിരെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയിച്ചത്. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ലിവർപൂൾ ഒന്നാമതും മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും തുടരുകയാണ്. ചെൽസി മൂന്നാമതും ആഴ്സണൽ നാലാമതുമാണ്.

Content Highlights: Chelsea F.C., Arsenal F.C. won in English Premier League

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us