'ഓന്‍ ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ!'; റൊസാരിയോയുടെ മണ്ണില്‍ അരങ്ങേറി 'കുഞ്ഞുമെസ്സി'

പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് ഇന്റര്‍ മയാമിക്ക് വേണ്ടി തിയാഗോ കളത്തിലിറങ്ങിയത്

dot image

റൊസാരിയോയുടെ മണ്ണില്‍ ചരിത്രം ആവര്‍ത്തിക്കുന്നു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ മകന്‍ തിയാഗോ മെസ്സി ന്യൂവെല്‍സ് കപ്പ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 12 വയസുള്ള തിയാഗോ ഇന്റര്‍ മയാമിയുടെ യൂത്ത് ടീമിന് വേണ്ടിയാണ് കളത്തിലിറങ്ങിയത്.

പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് ഇന്റര്‍ മയാമിക്ക് വേണ്ടി തിയാഗോ കളത്തിലിറങ്ങിയത്. ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ടീമിനെതിരെയായിരുന്നു തിയാഗോ കളിച്ചത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനും തിയാഗോയ്ക്ക് സാധിച്ചു. എന്നാല്‍ തിയാഗോയുടെ അരങ്ങേറ്റ മത്സരത്തില്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനെതിരെ മറുപടിയില്ലാത്ത ഒരുഗോളിന് മയാമി പരാജയപ്പെട്ടിരുന്നു.

ലയണല്‍ മെസ്സി തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച റൊസാരിയോയിലാണ് മൂത്ത മകനും ഇപ്പോള്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 300 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള നഗരമാണ് റൊസാരിയോ. തിയാഗോയെ പ്രോത്സാഹിപ്പിക്കാനും കളികാണാനും അമ്മ അന്റോണെല്ല റൊക്കൂസോയും

മെസിയുടെ മാതാപിതാക്കളായ ജോര്‍ജ് മെസ്സി, സെലിയ കുക്കിറ്റിനി എന്നിവരും സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

Content Highlights: Lionel Messi's son Thiago features for Inter Miami in Newell's Cup in Rosario

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us