കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് വണ്ണായിരുന്നു മാഞ്ചസ്റ്റർ സിറ്റി. എന്നാൽ ശേഷം അപ്രതീക്ഷിതമായി ഉണ്ടായ അഞ്ച് തോൽവികളോടെ സിറ്റി ലീഗിൽ രണ്ടാമതായി. രണ്ടാമതായി എന്ന് മാത്രമല്ല ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂളുമായി എട്ട് പോയിന്റിന്റെ വ്യത്യാസത്തിലുമായി. ഈ ഒരു സമയത്താണ് ചാമ്പ്യൻസ് ലീഗിൽ താരതമ്യേന ദുർബലരായ ഡച്ച് ക്ലബ്ബായ ഫയനൂര്‍ദയുമായുള്ള മത്സരം നടക്കുന്നത്.
ഫയനൂര്‍ദയുമായി ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളിൽ മത്സരത്തിൽ മുന്നിലെത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ തിരിച്ചെത്തി എന്ന പ്രതീതിയുമുണ്ടാക്കി. ശേഷം ഒരു ഗോൾ കൂടി നേടി സിറ്റി മൂന്ന് ഗോളിന് മുന്നിലെത്തി. എന്നാൽ 75-ാം മിനിറ്റിൽ സിറ്റിയെ പിന്തുടരുന്ന കഷ്ടകാലവും നിർഭാഗ്യവും വീണ്ടുമെത്തി. കളി തീരാൻ 15 മിനിറ്റ് ശേഷിക്കെ വരെ മൂന്ന് ഗോളിന് ജയിച്ചുനിൽക്കുകയായിരുന്ന സിറ്റിക്ക് അവസാന വിസിലിൽ 3-3 സമനില വഴങ്ങേണ്ടി വന്നു.
Pep Guardiola responds to questions over the cut on his nose 🤕
— Mirror Football (@MirrorFootball) November 26, 2024
🎥 @BeanymanSports pic.twitter.com/g7wsg8LVmV
സിറ്റിയുടെ ഈ ഞെട്ടിക്കുന്ന സമനിലയിൽ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെയും സമനില തെറ്റി. മത്സര ശേഷം ഗ്വാർഡിയോളയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട മുറിവുകളാണ് തുടർ തോൽവികളിൽ പരിശീലകന്‍റെയും കാര്യങ്ങള്‍ കെെവിട്ട അവസ്ഥയിലാണെന്ന
വ്യക്തമാക്കിയത്. മുഖത്ത് സ്വയം മുറിവേൽപ്പിച്ചതാണെന്ന് ഗ്വാർഡിയോള തന്നെ പിന്നീട് വ്യക്തമാക്കി. മുഖത്തേറ്റ പരിക്കിന്റെ കാരണം ചോദിച്ച മാധ്യമപ്രവർത്തകരോട് പെപ് പറഞ്ഞു, 'ആ സമയത്ത് ഞാൻ എന്നെ മുറിവേൽപ്പിക്കാൻ ആഗ്രഹിച്ചു, നഖമുള്ള വിരൽ കൊണ്ട് മൂക്കില്‍ മുറിവുണ്ടാക്കി. ഇങ്ങനെയുള്ള തിരിച്ചടിയിൽ ആരും ഇത് ചെയ്യുമെന്നും' പെപ് കൂട്ടിച്ചേർത്തു.
Content Highlights: Pep guardiola explanation on controversy of blood on his face after Manchester city draw