പിഎസ്ജിയെ വീഴ്ത്തിയത് ഒറ്റ ഗോളിന്; ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് നിര്‍ണായകവിജയം

പത്ത് പേരായി ചുരുങ്ങിയ പിഎസ്ജിയോട് ബയേണ്‍ വിജയം പിടിച്ചെടുത്തു

dot image

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പാരിസ് സെന്റ് ജര്‍മനെ തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയം വഴങ്ങിയത്. ഡിഫന്‍ഡര്‍ കിം മിന്‍-ജെയാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്.

ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ബയേണിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് ഡിഫന്‍ഡര്‍ കിം മിന്‍ജെ പിഎസ്ജിയുടെ വല കുലുക്കുകയായിരുന്നു. സമനില കണ്ടെത്താന്‍ ഫ്രഞ്ച് വമ്പന്മാര്‍ പരിശ്രമിച്ചെങ്കിലും ഗോള്‍ വന്നില്ല.

ഇതിനിടെ 56-ാം മിനിറ്റില്‍ രണ്ടാം യെല്ലോ കാര്‍ഡ് കണ്ട് ഉസ്മാന്‍ ഡംബേല പുറത്തുപോയത് പിഎസ്ജിക്ക് തിരിച്ചടിയായി. പത്ത് പേരായി ചുരുങ്ങിയ പിഎസ്ജിയോട് ബയേണ്‍ വിജയം പിടിച്ചെടുത്തു. പരാജയത്തോടെ പിഎസ്ജിയുടെചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ മങ്ങി. അഞ്ച് മത്സരങ്ങളില്‍ നാല് പോയിന്റുമായി 26-ാം സ്ഥാനത്താണ് പിഎസ്ജി. അതേസമയം ഒന്‍പത് പോയിന്റുള്ള ബയേണ്‍ 11-ാമതാണ്.

Content Highlights: UEFA Champions League: Bayern Munich beats 10-man PSG

dot image
To advertise here,contact us
dot image