യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിരാശപ്പെടുത്തുന്ന സമനില. ഡച്ച് ക്ലബ്ബായ ഫയനൂര്‍ദാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് പിരിഞ്ഞു. മൂന്ന് ഗോളിന്റെ ലീഡ് അവസാനത്തെ 15 മിനിറ്റുകളില്‍ സിറ്റി കൈവിട്ടുകളയുകയായിരുന്നു.
FULL-TIME | A point apiece.
— Manchester City (@ManCity) November 26, 2024
🩵 3-3 ⚫️ #ManCity | #UCL pic.twitter.com/6oj1nEOIwm
തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ പരാജയം വഴങ്ങിയതിന്റെ നിരാശയിലാണ് സിറ്റി ഫയനൂര്‍ദിനെതിരെ സ്വന്തം തട്ടകത്തിലിറങ്ങിയത്. ആദ്യപകുതിയുടെ അവസാന നിമിഷം പെനാല്‍റ്റിയിലൂടെ എര്‍ലിങ് ഹാലണ്ടാണ് സിറ്റിയെ മുന്നിലെത്തിച്ചത്. 50-ാം മിനിറ്റില്‍ ഇല്‍കായ് ഗുണ്ടോഗനിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിറ്റിന് ശേഷം ഹാലണ്ട് വീണ്ടും സ്‌കോര്‍ ചെയ്തതോടെ സിറ്റിയുടെ ലീഡ് മൂന്നായി ഉയര്‍ന്നു.
എന്നാല്‍ 75 മിനിറ്റിനുശേഷം മത്സരത്തിന്റെ ഗതി മാറി. 75-ാം മിനിറ്റില്‍ സിറ്റിയുടെ പിഴവില്‍ നിന്ന് അനിസ് മൂസ ഫയനൂര്‍ദിന് വേണ്ടി ഒരു ഗോള്‍ തിരിച്ചടിച്ചു. 82-ാം മിനിറ്റില്‍ റീബോണ്ടില്‍ നിന്ന് സാന്റിയാഗോ ഹിമനസ് ഗോള്‍ നേടിയതോടെ സിറ്റി ഞെട്ടി.
𝐓𝐇𝐈𝐒 𝐈𝐒 𝐔𝐒 RIGHT NOW. 🤯#mcifey • #UCL pic.twitter.com/VWwEWgwo4s
— Feyenoord Rotterdam (@Feyenoord) November 26, 2024
രണ്ടാം ഗോള്‍ വഴങ്ങി ഏഴ് മിനിറ്റിന് ശേഷം സിറ്റി ലീഡും വിജയവും കൈവിട്ടു. 89-ാം മിനിറ്റില്‍ സിറ്റി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഡേവിഡ് ഹാന്‍കോയും വലകുലുക്കി. ഇതോടെ സിറ്റിക്ക് നിരാശയോടെ സമനില വഴങ്ങേണ്ടിവന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള സിറ്റി പട്ടികയില്‍ 15-ാം സ്ഥാനത്താണ്.
Content Highlights: UEFA Champions League: Man City throw away 3-0 lead to draw with Feyenoord