ലെസ്റ്റർ സിറ്റിയുടെ പുതിയ പരിശീലകനായി റൂഡ് വാൻ നിസ്റ്റൽ റൂയ് എത്തും. ലെസ്റ്റർ സിറ്റി പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയ സ്റ്റീവ് കൂപ്പറിന് പകരമായാണ് നിസ്റ്റൽ റൂയ് എത്തുക. ബ്രെന്റ് ഫോർഡിനെതിരായി നടക്കുന്ന അടുത്ത മത്സരത്തിന് മുന്നേ നിയമനം നടത്താനാണ് ലെസ്റ്റർ ശ്രമിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചതിന് പിന്നാലെയാണ് റൂയ് എത്തുന്നത്. താൽകാലിക പരിശീലകനായി മൂന്ന് വിജയങ്ങളും ഒരു സമനിലയും നേടിയിരുന്നു. തുടർ തോൽവികൾക്കൊടുവിൽ ടെൻ ഹാഗിനെ പുറത്താക്കിയതിന് ശേഷമാണ് ടെൻ ഹാഗിന്റെ കോച്ചിങ് സ്‌ക്വാഡിലുണ്ടായിരുന്ന നിസ്റ്റൽ റൂയ് താത്കാലിക പരിശീലകനായിരുന്നത്. പിന്നീട് പോർചുഗീസ് താരവും സ്പോർടിങ് പരിശീലകനുമായിരുന്ന റൂബൻ അമോറിം എത്തിയതോടെ നിസ്റ്റൽ റൂയ് ക്ലബ് വിടുകയായിരുന്നു.
🔵🦊 Documents being checked and then time to announce Ruud van Nistelrooy as new Leicester City head coach. pic.twitter.com/oVV41I3HLq
— Fabrizio Romano (@FabrizioRomano) November 28, 2024
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പട്ടികയിൽ 10 പോയിന്റുമായി 16ാം സ്ഥാനത്താണ് ലെസ്റ്റർ സിറ്റി. 12 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ലിവർപൂൾ ആണ് ഒന്നാമത്. 12 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുമാണ്.
Content Highlights: Ruud van Nistelrooy set to succeed Steve Cooper as Leicester manager